ഓണ വിപണി മുന്നില്‍ കണ്ട് പച്ചക്കറി - പല വ്യഞ്ജന സാധനങ്ങള്‍ക്ക് വന്‍ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്ക് കാണം വിറ്റാലും ഓണം ഉണ്ണാന്‍ സാധിക്കാത്ത സാഹചര്യത്തിന് കാരണം പിണറായി വിജയന്‍ സര്‍കാരിന്റെ കെടുകാര്യസ്ഥതയാണ്. ഓണത്തിന് ഏതാനും നാളുകള്‍ കൂടി മാത്രം അവശേഷിക്കെ സപ്ലൈകോ ഉള്‍പെടെയുള്ള സര്‍കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ ഇനിയും അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
അതുകൊണ്ട് തന്നെ സാധനങ്ങളുടെ വില ഇനിയും കുതിച്ചുയരാനാണ് സാധ്യത. ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തുന്നതിന് പകരം വാചകകസര്‍ത്ത് നടത്തുന്നതിനാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും താല്‍പര്യം. വിപണിയില്‍ അടിയന്തര ഇടപെടല്‍ നടത്തി വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറും ജെനറല്‍ സെക്രടറിമാരായ എ വേലായുധനും വിജയകുമാര്‍ റൈയും ആവശ്യപ്പെട്ടു.
Keywords: BJP, Kasargod-Kanhangad state highway, Onam, Malayalam News, BJP wants traffic control on Kasargod-Kanhangad state highway.
< !- START disable copy paste -->