Fire | സ്‌കൂൾ അധ്യാപകരുടെ 2 ബൈകുകൾ കത്തിനശിച്ച നിലയിൽ; നിർത്തിയിട്ടിരുന്നത് മസ്‌ജിദ് വളപ്പിൽ; പൊലീസ് അന്വേഷിക്കുന്നു
Aug 28, 2023, 11:21 IST
തളങ്കര: (www.kasargodvartha.com) മസ്‌ജിദ് വളപ്പിൽ നിർത്തിയിട്ടിരുന്ന, സ്‌കൂൾ അധ്യാപകരുടെ രണ്ട് ബൈകുകൾ കത്തിനശിച്ച കണ്ടെത്തി. മലപ്പുറം പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിലെ അധ്യാപകനുമായ യു നജ്‌മുദ്ദീന്റെ കെ എൽ 60 എഫ് 1887 നമ്പർ പൾസർ ബൈകും മേൽപറമ്പ് ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ കെ എൽ 10 ഡബ്ള്യു 6612 ഹീറോ ഹോൻഡ ബൈകുമാണ് കത്തിനശിച്ചത്.
തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് പരിസരത്താണ് രണ്ട് ബൈകും അടുത്തടുത്തായി നിർത്തിയിട്ടിരുന്നത്. നജ്‌മുദ്ദീനും മുഹമ്മദ് സാജിദും തൊട്ടടുത്തുള്ള മസ്ജിന്റെ വാടക ക്വാർടേഴ്സിലാണ് താമസിച്ചിരുന്നത്. ഇവർ നാട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലർചെ 3.30 മണിയോടെ വഴിയാത്രക്കാരാണ് ബൈകിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
പൾസർ ബൈക് പൂർണമായും ഹീറോ ഹോൻഡ ബൈക് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. തൊട്ടടുത്തുള്ള സിസിടിവി അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. മസ്ജിദ് സെക്രടറി സുബൈർ പള്ളിക്കാലിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: News, Thalangara, Kasaragod, Kerala, Fire, CCTV, Police, Investigation, Bike, Complaint, 2 < !- START disable copy paste -->
തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് പരിസരത്താണ് രണ്ട് ബൈകും അടുത്തടുത്തായി നിർത്തിയിട്ടിരുന്നത്. നജ്‌മുദ്ദീനും മുഹമ്മദ് സാജിദും തൊട്ടടുത്തുള്ള മസ്ജിന്റെ വാടക ക്വാർടേഴ്സിലാണ് താമസിച്ചിരുന്നത്. ഇവർ നാട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലർചെ 3.30 മണിയോടെ വഴിയാത്രക്കാരാണ് ബൈകിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
പൾസർ ബൈക് പൂർണമായും ഹീറോ ഹോൻഡ ബൈക് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. തൊട്ടടുത്തുള്ള സിസിടിവി അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. മസ്ജിദ് സെക്രടറി സുബൈർ പള്ളിക്കാലിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: News, Thalangara, Kasaragod, Kerala, Fire, CCTV, Police, Investigation, Bike, Complaint, 2