Join Whatsapp Group. Join now!
Aster MIMS 25/06/2023

Died | 'ഭര്‍ത്താവിന്റെയും മകന്റെയും അറസ്റ്ററിഞ്ഞ് യുവതി ജീവനൊടുക്കി'; ജയിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവും മരിച്ചു

നാല് ദിവസം മുമ്പാണ് ഇരുവരെയും പൊലീസ് പിടികൂടിയത് Mysuru, Samrat, Indrani, Death, Heart Attack, Arrest, Son

ബെംഗ്‌ളൂറു: (www.kasargodvartha.com) മൈസൂരു ജില്ലയിലെ മന്‍ഡി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഈ വിവര അറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൈസൂറു വിദ്യാനഗര്‍ പരിസരത്ത് താമസിക്കുന്ന കെ എന്‍ സാമ്രാട്ടിന്റെ(42) ഭാര്യ ഇന്ദ്രാണിയാണ്(38) മരിച്ചത്.

പൊലീസ് പറയുന്നത്: സാമ്രാട്ടിനെയും മകന്‍ തേജസിനെയും(18) വിദ്യാനഗറിലെ ബലരാജ് കൊല്ലപ്പെട്ട കേസില്‍ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന ഇന്ദ്രാണി ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുടെ മരണം അറിഞ്ഞയുടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ സാമ്രാട്ട് മരിക്കുകയായിരുന്നു.

Mysuru, Samrat, Indrani, Death, Heart Attack, Arrest, Son, Bengaluru: Husband and wife died.

Keywords: Mysuru, Samrat, Indrani, Death, Heart Attack, Arrest, Son, Bengaluru: Husband and wife died.

Post a Comment