Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 11,733 പാകറ്റ് പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനുള്ളതെന്ന് മൊഴി Uppala, Crime, Arrest, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ഉപ്പള: (www.kasargodvartha.com) വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 11,733 പാകറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ മുഹമ്മദിനെ (49) യാണ് മഞ്ചേശ്വരം സിഐ പിപി രജീഷ്, എസ്‌ഐമാരായ അന്‍സാര്‍, നിഖില്‍, ഇന്റലിജന്‍സ് ഓഫീസര്‍ പ്രദീഷ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
             
Uppala, Crime, Arrest, Malayalam News, Kerala News, Kasaragod News, Banned tobacco products seized; One arrested.

വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചതെന്ന് മുഹമ്മദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടെ നിരവധി പേരാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വരുന്നതെന്നാണ് ആക്ഷേപം. കാന്‍സര്‍ ഉള്‍പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടക ഭാഗത്ത് നിന്നാണ് പുകയില ഉത്പന്നങ്ങള്‍ കൂടുതലായി കേരളത്തില്‍ എത്തുന്നത്.

Keywords: Uppala, Crime, Arrest, Malayalam News, Kerala News, Kasaragod News, Banned tobacco products seized; One arrested.
< !- START disable copy paste -->

Post a Comment