Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | 'സിവില്‍ സര്‍വീസ് മോഹം സഫലമായില്ല'; യുവ ബാങ്ക് ഉദ്യോഗസ്ഥ മരിച്ച നിലയില്‍

'പിതാവിനെ ഫോണില്‍ വിളിച്ച് താന്‍ മരിക്കുകയാണെന്ന് അറിയിച്ചിരുന്നു' Chikkamagaluru, Mandya, Bank Employee, Sruthi, Found Dead

മംഗളൂറു: (www.kasargodvartha.com) ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമംഗളൂറിലെ കൊല്ലെഗല്‍ മല്ലപ്പയുടെ മകളും കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് മാണ്ട്യ റീജിയണല്‍ ഓഫീസ് മാനജറുമായ ശ്രുതിയാണ് (30) മരിച്ചത്. ഏഴ് വര്‍ഷമായി ചിക്കമംഗളൂറു ശാഖയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രുതി രണ്ട് മാസം മുമ്പാണ് മാണ്ട്യയിലേക്ക് മാറിയത്. അവിടെ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. 

പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പിതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് താന്‍ മരിക്കുകയാണെന്ന് അറിയിച്ച ഉടന്‍ സംസാരം മുറിക്കുകയായിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. 

News, National, Top-Headlines, Found dead, Bank employee, Sruthi,  Bank employee found dead.

മാണ്ട്യയിലെ ബന്ധുക്കളെ അറിയിച്ച് അവര്‍ താമസസ്ഥലത്ത് എത്തുമ്പോഴേക്കും യുവതി സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. 'ഐഎഎസ് സ്വപ്നം സഫലമാവാത്തതിനാല്‍ പോവുന്നു' എന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Keywords: News, National, Top-Headlines, Found dead, Bank employee, Sruthi,  Bank employee found dead.

Post a Comment