മംഗളൂറു: (www.kasargodvartha.com) രാത്രി ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം ജി ഷെട്ടി കോളജ് റോഡില്‍ ഞായറാഴ്ച രാത്രിയുണ്ടായ സംഭവുമായി ബന്ധപ്പെട്ട് ചരന്‍ രാജ് എന്ന ചരണ്‍ ഉരുണ്ടഡിഗുഡ്ഡെ (23), സുമന്ത് ബര്‍മന്‍(24), കെ അവിനാഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയന്നത്: കാവൂര്‍ ശാന്തി നഗറില്‍ താമസിക്കുന്ന കെ ശുഐബാണ്(28) ഞായറാഴ്ച രാത്രി അക്രമത്തിന് ഇരയായത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തന്നെ സ്‌കൂടറില്‍ വന്ന സംഘം തടഞ്ഞ് കുപ്പായത്തിന്റെ പിറകില്‍ ഒളിപ്പിച്ച വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് മംഗളൂറു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശുഐബ് പറഞ്ഞത്. കുതറി മാറിയതിനാല്‍ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ട് ഓടുന്നതിനിടെ അക്രമികള്‍ കല്ലെറിഞ്ഞും പരുക്കേല്‍പിച്ചു.
അറസ്റ്റിലായ ചരണിന് എതിരെ ഉര്‍വ, പണമ്പൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഓരോന്നും കാവൂര്‍ സ്റ്റേഷനില്‍ മൂന്നും കേസുകളുണ്ട്. സുമന്ത് പണമ്പൂര്‍, ബാര്‍കെ സ്റ്റേഷനുകളില്‍ ഓരോന്നും കാവൂരില്‍ രണ്ടും കേസുകളില്‍ പ്രതിയാണ്. ഉര്‍വ സ്റ്റേഷനില്‍ നാലും കങ്കനാടിയില്‍ ഒന്നും കേസുകള്‍ അവിനാഷിന് എതിരെയുണ്ട്. ശുഐബിനെ അപായപ്പെടുത്തി സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തിയ അക്രമം എന്ന നിഗമനത്തില്‍ എത്തിയ പൊലീസ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടുകയായിരുന്നു.
മംഗളൂറു സിറ്റി പൊലീസ് കമീഷനര്‍ കുല്‍ദീപ് ആര്‍ ജയിന്റെ നിര്‍ദേശമനുസരിച്ച് അസി. പൊലീസ് കമീഷനര്‍ മനോജ് കുമാര്‍, ഡെപ്യൂടി പൊലീസ് കമീഷനര്‍മാരായ അംശു കുമാര്‍, ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Keywords: Kavoor, Mangalore, Crime, Attack, Accused, Arrest, Attack against man; Three arrested.