മംഗളൂറു: (www.kasargodvartha.om) ഡ്യൂടിക്ക് പോവുകയായിരുന്ന കൊണാജെ പൊലീസ് സ്റ്റേഷനിലെ വനിതാകോണ്‍സ്റ്റിളിനെ സ്‌കൂടര്‍ തടഞ്ഞ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കെ പ്രശാന്ത് (45) ആണ് അറസ്റ്റിലായത്.
വനിതാകോണ്‍സ്റ്റബിളിന്റെ പരാതിയില്‍ പറയുന്നത്: ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ബന്തവസ് ഡ്യൂടിയുള്ള താന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. കൊല്യയിലെ വീട്ടില്‍ നിന്ന് സ്‌കൂടറില്‍ രാവിലെ ഒമ്പത് മണിയോടെ കുമ്പള നിസര്‍ഗ റോഡില്‍ എത്തിയപ്പോള്‍ പ്രതി കൈകാണിച്ചു.
സ്‌കൂടര്‍ നിറുത്തിയപ്പോള്‍ അയാള്‍ തന്റെ ഇടതു തോളില്‍ തട്ടി. ശരിയല്ലെന്ന് പറഞ്ഞിട്ടും ആവര്‍ത്തിച്ചു. ശരീരത്തില്‍ മറ്റു ഭാഗങ്ങളിലും സ്പര്‍ശിച്ചു. തടഞ്ഞപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി.
Keywords: Mangalore, News, National, Top-Headlines, Lady Constable, Complaint, Konaje News, Konaje Police Station, Accused, K Prashanth, Attack against lady constable; Man arrested.