യുവതി ഭര്‍ത്താവുമൊന്നിച്ച് യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ കാസര്‍കോട് വിട്ട സമയം 50 വയസ് പ്രായം തോന്നിക്കുന്ന മുണ്ടുടുത്ത ഒരാള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് പല തവണ പിടിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇയാള്‍ വാതിലിന് സമീപം ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. യുവതിയും ഭര്‍ത്താവും, ട്രെയിനകത്ത് സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ വാതിലിന് സമീപം നിന്നാണ് യാത്ര ചെയ്തത്. ഇതിനിടെ യുവതിയുടെ ചൂരിദാറിന്റെ അടിയിലൂടെ കയ്യിട്ട് സ്വകാര്യ ഭാഗത്ത് പിടിച്ചുവെന്നാണ് പരാതി.
ലൈംഗികാതിക്രമം അസഹ്യമായപ്പോള്‍ യുവതി ഭര്‍ത്താവിനോട് വിവരം പറയുകയായിരുന്നു. ഇതോടെ വാക് തര്‍ക്കം ആകുകയും അപ്പോഴേക്കും ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങി പോകുകയുമായിരുന്നുവെന്നുമാണ് പറയുന്നത്. എന്താണ് സംഭവമെന്ന് മറ്റ് യാത്രക്കാര്‍ക്ക് മനസിലായിരുന്നില്ല. യുവതിയും ഭര്‍ത്താവും പിന്നീട് ട്രെയിനില്‍ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് കാസര്‍കോട് റെയില്‍വെ പൊലീസ് കേസെടുത്തത്.
കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും റെയില്‍വെ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചതില്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ കാമറയില്‍ നിന്ന് ആരോപണ വിധേയനായ ആളുടെ അവ്യക്തമായ ചിത്രം കിട്ടിയിട്ടുണ്ട്. മറ്റ് കാമറകള്‍ പരിശോധിച്ചു വരികയാണ്. അന്വേഷണം ഉര്‍ജിതമാക്കിയതായി റെയില്‍വെ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Complaint, Police, Malayalam News, Kerala News, Kasaragod News, Crime, Crime News, Assault complaint against man aboard train.
< !- START disable copy paste -->