Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | പാര്‍ടി നേതാവുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അസമില്‍ ബിജെപി വനിതാ നേതാവ് മരിച്ച നിലയില്‍

കിസാന്‍ മോര്‍ചയുടെ ട്രഷറര്‍ ആയിരുന്നു Assam, BJP Leader, Allegedly, Found Dead, Intimate Pictures

ഗുവാഹതി: (www.kasargodvartha.com) അസമില്‍ ബിജെപി വനിതാ നേതാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുതിര്‍ന്ന പാര്‍ടി നേതാവുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മരണം. സംസ്ഥാന ബിജെപിയിലെ പ്രമുഖ വനിതാ നേതാവായ ഇന്ദ്രാണി തഹ്ബില്‍ദാര്‍ ആണ് മരിച്ചത്. 

വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മറ്റൊരു ബിജെപി നേതാവുമായി വിവാഹേതര ബന്ധം ഇന്ദ്രാണി പുലര്‍ത്തിയെന്നും ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവെന്നുമാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട് ചെയ്യുന്നത്. 

ചിത്രങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്ദ്രാണി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഗുവാഹത്തിയിലെ ബമുനിമൈദാം മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിസാന്‍ മോര്‍ചയുടെ ട്രഷറര്‍ ആയിരുന്ന ഇന്ദ്രാണി, ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു.

പൊലീസ് സംഭവം അന്വേഷിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സെന്‍ട്രല്‍ ഗുവാഹതി ഡിസിപി ദീപക് ചൗധരി അറിയിച്ചു. മൃതദേഹം ഇപ്പോള്‍ ഗുവാഹതി മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.

News, National, National-News, Top-Headlines, Assam, BJP Leader, Allegedly, Found Dead, Intimate Pictures, Assam BJP leader allegedly found dead after intimate pictures go viral.



Keywords: News, National, National-News, Top-Headlines, Assam, BJP Leader, Allegedly, Found Dead, Intimate Pictures, Assam BJP leader allegedly found dead after intimate pictures go viral.

 


Post a Comment