Join Whatsapp Group. Join now!
Aster MIMS 25/06/2023

Por Thozhil | തീയേറ്ററുകളില്‍ വിജയം സ്വന്തമാക്കിയ 'പോര്‍ തൊഴില്‍' 2 മാസത്തിന് ശേഷം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത് Ashok Selvan, Sarathkumar, Tamil Movie, Por Thozhil, OTT

ചെന്നൈ: (www.kasargodvartha.com) ജൂണ്‍ ഒമ്പതിന് തീയേറ്ററുകളിലെത്തി വന്‍ വിജയം സ്വന്തമാക്കിയ 'പോര്‍ തൊഴില്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു. വിഗ്‌നേഷ് രാജയുടെ സംവിധാനത്തില്‍ ശരത് കുമാര്‍, അശോക് സെല്‍വന്‍ നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രിലര്‍ ചിത്രത്തിന് തീയേറ്ററുകളില്‍ പോസിറ്റീവ് പബ്ലിസിറ്റിയാണ് ലഭിച്ചത്. 

സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയെക്കുറിച്ച് നേരത്തെ സമൂഹമാധ്യമങ്ങളില്‍ പലതരം പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതില്‍ നിന്ന് വിപരീതമാണ് പുറത്തെത്തിയിരിക്കുന്ന ഒഫിഷ്യല്‍ ഡേറ്റ്. സോണി ലിവ് അറിയിച്ചിരിക്കുന്നതനുസരിച്ച് ഓഗസ്റ്റ് 11 നാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക.

Chennai, News, National, Ashok Selvan, Sarathkumar, Nikhila Vimal, Movie, OTT, Top-Headlines,  Ashok Selvan and Sarathkumar's 'Por Thozhil' to premiere on OTT.

ശരത് ബാബു, ഒ എ കെ സുന്ദര്‍, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അല്‍ഫ്രഡ് പ്രകാശിനൊപ്പം വിഗ്‌നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്‌സ് ബിജോയ്, എപ്ലോസ് എന്റര്‍ടെയ്ന്‍മെന്റ്, ഇ 4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിര്‍മാണം.

Keywords: Chennai, News, National, Ashok Selvan, Sarathkumar, Nikhila Vimal, Movie, OTT, Top-Headlines,  Ashok Selvan and Sarathkumar's 'Por Thozhil' to premiere on OTT.

Post a Comment