city-gold-ad-for-blogger

Anwarul Haq | അൻവാറുൽ ഹഖ് കാക്കർ പാകിസ്‌താന്റെ ഇടക്കാല പ്രധാനമന്ത്രി; സുപ്രധാന പദവിയിലെത്തുന്നത് ബലൂചിസ്ഥാൻ സെനറ്റർ

ഇസ്ലാമാബാദ്: (www.kasargodvartha.com) പാകിസ്‌താന്റെ ഇടക്കാല പ്രധാനമന്ത്രിയായി ബലൂചിസ്ഥാൻ അവാമി പാർട്ടിയുടെ സെനറ്റർ അൻവാറുൽ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. പാകിസ്‌താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സ്ഥാനത്തേക്ക് കാക്കറിന്റെ പേര് ധാരണയാവുകയായിരുന്നു. ഓഗസ്റ്റ് 13ന് ഇടക്കാല പ്രധാനമന്ത്രിയായി കാക്കർ സത്യപ്രതിജ്ഞ ചെയ്യും.

Anwarul Haq | അൻവാറുൽ ഹഖ് കാക്കർ പാകിസ്‌താന്റെ ഇടക്കാല പ്രധാനമന്ത്രി; സുപ്രധാന പദവിയിലെത്തുന്നത് ബലൂചിസ്ഥാൻ സെനറ്റർ

കാക്കറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഷെഹ്ബാസും റിയാസും പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവിക്ക് നിർദേശം അയച്ചതായി പിഎംഒ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. നേരത്തെ, പ്രധാനമന്ത്രി ഷഹബാസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇടക്കാല പ്രധാനമന്ത്രി ഒരു ചെറിയ പ്രവിശ്യയിൽ നിന്നായിരിക്കണമെന്ന് താനും സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് ഒമ്പതിന് പാകിസ്‌താനിലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് ശേഷം, ഇടക്കാല പ്രധാനമന്ത്രിയെ തീരുമാനിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും രാജാ റിയാസും തമ്മിൽ നിരവധി റൗണ്ട് യോഗങ്ങൾ നടന്നിരുന്നു. ശനിയാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവി ഷെഹ്ബാസ് ഷെരീഫിനോടും രാജാ റിയാസിനോടും നിർദേശിച്ചിരുന്നു. ആർട്ടിക്കിൾ 224 എ പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

Keywords: Anwarul Haq Kakar, Pakistan, Caretaker, Prime Minister, Anwarul Haq Kakar Chosen as Pakistan Caretaker Prime Minister.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia