യുവമോര്‍ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാറു വധക്കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന പൊലീസ് ഓഫീസറേയും ഭാര്യയേയും വെള്ളിയാഴ്ച രാത്രി സദാചാര ഗുണ്ടകള്‍ മതം ചോദിച്ച് അക്രമിച്ചിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ബണ്ട്വാള്‍ ഡിവൈ എസ് പി ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കുമാര്‍ ഹനുമന്തപ്പയും ഭാര്യയുമാണ് അക്രമത്തിന് ഇരയായത്. ആ സംഭവത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ എം മനീഷ് പൂജാരി (29), കെ എം മഞ്ചുനാഥ് ആചാര്യ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
'കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് യുവമോര്‍ച നേതാവ് പ്രവീണ്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തില്‍ ഡെപ്യൂടേഷനില്‍ പ്രവര്‍ത്തിക്കുകയാണ് ഇന്‍സ്‌പെക്ടര്‍ കുമാര്‍. ജോലി സൗകര്യാര്‍ത്ഥം അദ്ദേഹവും കുടുംബവും മംഗ്‌ളുറു ബണ്ട്വാള്‍ ബി സി.റോഡിലെ പൊലീസ് ക്വാര്‍ടേഴ്‌സിലാണ് താമസം. സംഭവ ദിവസം രാത്രി ഭാര്യക്കും സഹോദരിക്കും ഒപ്പം ബി സി റോഡിലെ ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് നടന്നാണ് പോയത്. വഴിമധ്യേ വൈന്‍ ഷോപിന് മുന്നില്‍ നിന്ന രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്നു.
ഭാര്യയേയും സഹോദരിയേയും താമസ സ്ഥലത്ത് വിട്ട ശേഷം കേസ് അന്വേഷണ ഭാഗമായി പുറത്തേക്ക് വന്ന പൊലീസ് ഓഫീസറെ നേരത്തെ ബൈകില്‍ പിന്തുടര്‍ന്ന യുവാക്കള്‍ തടഞ്ഞു. ബഹളം കേട്ട് പുറത്തു വന്ന ഭാര്യയുടെ ഫോടോകള്‍ എടുക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തു. പേരും പൊലീസ് ഓഫീസര്‍ ആണെന്നും പറഞ്ഞപ്പോള്‍ ഗൗനിക്കാതെ അക്രമിക്കുകയാണ് ചെയ്തത്', പരാതിയില്‍ പറയുന്നു.
Keywords: National News, Karnataka News, Mangalore News, Dakshina Kannada News, Malayalam News, Crime, Crime News, Moral Policing, Mangalore Police, Another moral policing case in Dakshina Kannada.
< !- START disable copy paste -->