കര്‍ക്കടക സംക്രമ ദിനത്തില്‍ ആടിയും വേടനും ഗളിഞ്ചനും പ്രസിദ്ധമായ മഡിയന്‍ കൂലോം ക്ഷേത്ര പാലകനീശ്വര ക്ഷേത സന്നിധിയിലെത്തിയ ശേഷം ക്ഷേത്ര പരിധിയിലെ തറവാടുകളിലേക്കും വീടുകളിലേക്കും സഞ്ചാരം നടത്തി. മലയന്‍, വണ്ണാന്‍, നാല്‍ക്കത്തായ സമുദായത്തിലെ ഇളം തലമുറക്കാരാണ് കര്‍ക്കടക തെയ്യം കെട്ടിയാടിയത്. ചെണ്ടമേളത്തോടെ വാദ്യക്കാരന്‍ പാടുന്ന വേടന്‍പാട്ടിന്റെ താളത്തില്‍ തെയ്യമാടിയപ്പോള്‍ വീടുകളിലെ ദോഷങ്ങള്‍ മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം.
പാശുപതാസ്ത്രം ലഭിക്കാന്‍ തപസ് ചെയ്ത അര്‍ജുനനെ പരീക്ഷിക്കാനായി ശിവപാര്‍വതിമാര്‍ വേടരൂപത്തില്‍ പ്രത്യക്ഷപ്പെട്ട കിരാത കഥയാണ് ആടി, വേടന്‍, ഗളിഞ്ചന്‍ എന്നീ കര്‍ക്കടകത്തെയ്യങ്ങളുടെ ഇതിവ്യത്തം. വേടന്‍ ശിവരൂപവും ആടി പാര്‍വതീ രൂപവും ഗളിഞ്ചന്‍ അര്‍ജുനനും എന്നാണ് സങ്കല്‍പം. കൈമണികള്‍ കിലുക്കി വീടിന്റെ പടി കടന്നെത്തിയ കര്‍ക്കടക തെയ്യങ്ങളെ നിലവിളക്കേന്തി നാടും വീടും സ്വീകരിച്ചു. തെയ്യം ആടിക്കഴിഞ്ഞപ്പോള്‍ വീട്ടിലുള്ളവര്‍ കത്തുന്ന വിളക്കില്‍ നിന്ന് തിരി കത്തിച്ച് പുറത്തുവന്നശേഷം തിരിക്കു ചുറ്റും ഗുരുശി തളിച്ചു.
ഇതോടെ ആധിവ്യാധികള്‍ വീട്ടില്‍ നിന്ന് ഒഴിഞ്ഞ് പോകുമെന്നാണ് വിശ്വാസം. ഓരോ വീടു കളിലും കയറിയിറങ്ങി അനുഗ്രഹം ചൊരിഞ്ഞ് കര്‍ക്കടക തെയ്യങ്ങള്‍ മടങ്ങി. ഇനി അടുത്ത വര്‍ഷത്തിലെ കര്‍ക്കിടക മാസത്തില്‍ കുട്ടിത്തെയ്യങ്ങള്‍ ഗ്രാമസഞ്ചാരം നടത്താന്‍ തിരികെയെത്തും. ഉത്തരദേശത്താണ് ഈ ആചാര പെരുമ ഇന്നും നിലനില്‍ക്കുന്നത്. സമ്പല്‍ സമൃദ്ധമായ ഓണത്തിന് വിശ്വാസികള്‍ ഒരുങ്ങുന്നതും കര്‍ക്കിടക തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞ ശേഷമാണ്.
Keywords: Karkidaka Theyyam, Onam, Celebrations, Kerala Festivals, Malayalam News, All you need to know about Karkidaka Theyyam.
< !- START disable copy paste -->