Join Whatsapp Group. Join now!
Aster MIMS 25/06/2023

Air India | വേനലവധി തിരക്ക്; ഓഗസ്റ്റ് അവസാനത്തില്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്

യാത്രരക്കാര്‍ക്ക് ഏറെ ആശ്വാസമാകും Doha, Air India, Flight, Summer Rush

ദോഹ: (www.kasargodvartha.com) ഓഗസ്റ്റ് അവസാനത്തില്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്. വേനലവധി കഴിഞ്ഞ് കേരളത്തില്‍ നിന്നും ഖത്വറിലേക്ക് മടങ്ങുന്ന പ്രവാസികളുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. നിലവിലെ സര്‍വീസിന് പുറമെയാണ് രണ്ട് അധിക സര്‍വീസ് പ്രഖ്യാപിച്ചത്. 

ഓഗസ്റ്റ് 27ന് കോഴിക്കോട് നിന്നും രാവിലെ 9.30 മണിക്കാണ് ഒരു വിമാനം. അന്നു തന്നെ ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.10 മണിക്ക് കോഴിക്കോട്ടേക്ക് ഈ വിമാനം മടങ്ങും. 29 ന് കൊച്ചിയില്‍ നിന്നാണ് രണ്ടാമതത്തെ സര്‍വീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സര്‍വീസുണ്ടാകും. സ്‌കൂളുകള്‍ വേനലവധി കഴിഞ്ഞ് ആഗസ്റ്റ് അവസാന വാരത്തില്‍ തുറക്കാനിരിക്കെ, കുടുംബസമേതമുള്ള യാത്രക്കാരുടെ മടക്ക സീസണ്‍ ആണിത്. 

Doha, News, Gulf, World, Air India, Flight, Air India announces additional service.

Keywords: Doha, News, Gulf, World, Air India, Flight, Air India announces additional service.

Post a Comment