Join Whatsapp Group. Join now!
Aster MIMS 25/06/2023

Traffic Problem | 'കാസര്‍കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം അവതാളത്തില്‍; ജനങ്ങള്‍ പൊറുതിമുട്ടുന്നു'; അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എ അബ്ദുര്‍ റഹ്മാന്‍

'ബസുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നു' Traffic Problem, A Abdur Rahman, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) നഗരത്തില്‍ ഗതാഗത നിയന്ത്രണ സംവിധാനം പൂര്‍ണമായും അവതാളത്തിലായി ഗതാഗത തടസം പതിവായിരിക്കയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുഇ റഹ്മാന്‍ പറഞ്ഞു. ദേശീയപാത വികസന പ്രവര്‍ത്തനം നടക്കുന്ന മേഖലകളില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നു. ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ യാത്രക്കാരെ വഴിയരികില്‍ ഇറക്കി തിരിച്ച് പോകുന്നത് കാരണം കറന്തക്കാട് മുതല്‍ നായന്മാര്‍മൂല വരെ ഗതാഗതം ദുസഹമായി ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.
     
Traffic Problem, A Abdur Rahman, Kerala News, Kasaragod, Kasaragod News, Malayalam News, A Abdur Rahman on traffic problem in Kasaragod city.

ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍വശമുള്ള ബസ് സ്റ്റോപില്‍ മണിക്കൂറുകളോളം ബസുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുകയാണ്. നഗരത്തില്‍ ട്രാഫിക് സിഗ്‌നല്‍ ബോര്‍ഡുകള്‍ ഒന്നും തന്നെ കാണാനില്ല. അംഗീകൃത പാര്‍കിംഗ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക് ചെയ്താല്‍ കഥയറിയാത്ത പൊലീസ് പിഴ ഈടാക്കുകയാണ്.
കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ തന്നെ സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥിതിയാണുള്ളത്. താലൂക് ഓഫീസ് പരിസരത്തുള്ള ട്രാഫിക് ഡിജിറ്റല്‍ സിഗ്‌നല്‍ ഇരുട്ടുന്നതിന് മുന്‍പേ പൂട്ടിയിടുന്നതിനാല്‍ എം ജി റോഡില്‍ ഗതാഗത തടസം പതിവായിരിക്കുന്നു.

നഗരപ്രദേശത്തെ ഗതാഗത നിയന്ത്രണങ്ങളെ കുറിച്ചും പാര്‍കിംഗ് - നോ പാര്‍കിംഗ് ഏരിയകള്‍ വേര്‍തിരിച്ച് സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും അംഗീകൃത പാര്‍കിംഗ് ഏരിയകള്‍ വ്യക്തമാക്കുന്നതിനെ കുറിച്ചും അനധികൃത പാര്‍കിംഗിനെതിരെ നടപടി സ്വീകരിക്കുന്നതിനെ സംബന്ധിച്ചുo ചര്‍ച ചെയ്ത് പരിഹരിക്കുന്നതിനായി സര്‍കാര്‍ വിജ്ഞാപനം വഴി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന മുനിസിപല്‍ ട്രാഫിക് ക്രമീകരണ സമിതി വിളിച്ച് ചേര്‍ത്താല്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ച സമിതി കണ്‍വീനറായ പൊലീസ് ഉദ്യോഗസ്ഥന്‍ പോലും സംബന്ധിക്കാറില്ല.

നഗരത്തില്‍ രൂക്ഷമായ ഗതാഗത തടസം നിലനില്‍ക്കുമ്പോള്‍ നിയന്ത്രണ വിധേയമാക്കേണ്ട അധികാരികള്‍ മനപൂര്‍വം മാറി നില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ അംഗീകൃത പാര്‍കിംഗ് - നോ പാര്‍കിംഗ് ഏരിയകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Traffic Problem, A Abdur Rahman, Kerala News, Kasaragod, Kasaragod News, Malayalam News, A Abdur Rahman on traffic problem in Kasaragod city.
< !- START disable copy paste -->

Post a Comment