ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍കാരിനെ എതിര്‍കക്ഷിയാക്കിയാണ് 1970 ല്‍ അന്നത്തെ എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വമി കോടതിയില്‍ റിട് അപീല്‍ സമര്‍പിച്ചത് .1972 ഒക്ടോബര്‍ 31ന് ആരംഭിച്ച് 1973 മാര്‍ച് 23 വരെയാണ് കോടതി വാദം കേട്ടത്. 19 അംഗ ബെഞ്ചില്‍ അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണയോടെ 1973 ഏപ്രില്‍ 24 നാണ് കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. വലിയ സ്വാധീനമാണ് വിധി സമൂഹത്തില്‍ ഉണ്ടാക്കിയത്. സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി എന്ന നിലയില്‍ എടനീര്‍ മഠവും കേശവാനന്ദ ഭാരതിയും നിയമ പുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് സംഘാടക സമിതി നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിലെ ഉദ്ഘാടനത്തിന് പിന്നാലെ മംഗ്‌ളുറു, ബെംഗ്‌ളുറു, എറണാകുളം, ന്യൂഡെല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ മാസങ്ങളിലായി പരിപാടികള്‍ നടത്തും. സമാപനത്തോട് അനുബന്ധിച്ച് നിയമവുമായി ബന്ധപ്പെട്ട പ്രഗത്ഭ വ്യക്തികളുടെ ലേഖനങ്ങള്‍ ഉള്‍പെടുത്തി സുവനീര്‍ പ്രകാശനം ചെയ്യും. നിയമ പഠനത്തിനുതുകുന്ന ഒരു പുസ്തകമാക്കി സുവനീറിനെ മാറ്റുക എന്നതാണ് ലക്ഷ്യം.
സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന പരിപാടിയില്‍ ഉഡുപി, ദക്ഷിണ കന്നഡ, കാസര്‍കോട് ജില്ലകളിലെ നിയമ വിദ്യാര്‍ഥികളും അഭിഭാഷകരും സംബന്ധിക്കും. രാവിലെ 9:30 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. എം നാരായണ ഭട്ടിന്റെ അധ്യക്ഷതയില്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് സരസ വെടനാരായണ ഭട്ടി ഉദ്ഘാടനം ചെയ്യും. കേരള ഹൈകോടതി ജഡ്ജ് ജസ്റ്റിസ് നഗരേഷ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 'കേശവാനന്ദ ഭാരതി കേസ് ഉണ്ടാക്കിയ സ്വാധീനം' എന്ന വിഷയത്തില്‍ കര്‍ണാടക മുന്‍ അഡ്വകേറ്റ് ജെനറല്‍ ഉദയ ഹൊള്ള, കേരള മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓന്‍ പ്രോസിക്യൂടര്‍ അഡ്വ. ആസഫലി തുടങ്ങിയവര്‍ ക്ലാസെടുക്കും. മംഗ്‌ളുറു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൃത്യൂ രാജ് റൈമോഡറേറ്ററാകും.
Keywords: Judgment, Kesavananda Bharati, SC Verdict, Malayalam News, Kerala News, Kasaragod News, Press Meet, 50 Years of Kesavananda Bharati Judgment.
< !- START disable copy paste -->