കല്ലേറില്‍ ട്രെയിനിലെ സി-എട്ട് കോചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആര്‍ പി എഫ് സംഘമെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. തലശേരിയിലേക്കുളള മാഹിയിലേക്കുളള യാത്രാമധ്യേയാണ് വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞത്.
കല്ലേറില്‍ സി എട്ട് കോചിന്റെ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. കണ്ണൂര്‍ ജില്ലയില്‍ നേരത്തെ രണ്ടുതവണയും വന്ദേഭാരതിന് നേരെ കല്ലേറു നടന്നിരുന്നു. എന്നാല്‍ അന്ന് സാരമായ കേടുപാടുകള്‍ പറ്റിയിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഏറിന് സൂപര്‍ ഫാസ്റ്റ് ട്രെയിനുകളിലൊന്നായ വന്ദേഭാരത് എക്സ് പ്രസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഈ വിഷയം ഏറെ ഗൗരവകരമായാണ് റെയില്‍വെ പൊലീസ് കാണുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഓണം സീസണ്‍ അടുത്തിരിക്കവെ നിറയെ യാത്രക്കാരുമായി പോയി വരുന്ന ട്രെയിനുകള്‍ക്ക് നേരെ അജ്ഞാതര്‍ കല്ലെറിയുന്നത് യാത്രക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്. കണ്ണൂരിനും കാസര്‍കോടിനുമിടയിലാണ് ട്രെയിനുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറ് നടക്കുന്നത്. എന്നാല്‍ ഇതുവരെ ഈ കേസുകളിലെ പ്രതികളെ പിടികൂടാന്‍ റെയില്‍വെ പൊലീസിന് കഴിയാത്തതാണ് യാത്രക്കാരില്‍ ഭയം വളര്‍ത്തുന്നത്.
Keywords: 4 incidents of stone pelting on trains in Kerala, Kannur, News, Stone Pelting,Vande Bharath Train, Probe, Railway, Probe, Kerala News.