Join Whatsapp Group. Join now!
Aster MIMS 25/06/2023

Inspection | ഓപറേഷന്‍ ഫോസ്‌കോസ്: രണ്ടാം ദിനവും കര്‍ശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 37 സ്ഥാപനങ്ങള്‍ക്ക് കൂടി പിഴ ചുമത്തി അടച്ചുപൂട്ടി

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് നടപടി Operation FOSCOS, Restaurants, കാസറഗോഡ് വാര്‍ത്തകള്‍, Health, Food Safety
കാസര്‍കോട്: (www.kasargodvartha.com) ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപറേഷന്‍ ഫോസ്‌കോസ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ ബുധനാഴ്ച കാസര്‍കോട് ജില്ലയില്‍ 170 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി അടച്ചു പൂട്ടല്‍ നോടീസ് നല്‍കി. ഇതോടെ ജില്ലയില്‍ രണ്ട് ദിവസത്തിനകം അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണം 68 ആയി.
        
Operation FOSCOS, Restaurants, Health, Food Safety, Kerala News, Kasaragod News, Malayalam News, 37 shops without food safety license shut down.

ലൈസന്‍സ് നേടിയതിന് ശേഷം പിഴ അടച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയോട് കൂടി മാത്രമാണ് വീണ്ടും തുറക്കാന്‍ അനുവദിക്കുക. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം, കാസര്‍കോട് ടൗണ്‍, ചൂരി, ഉളിയത്തട്ക്ക, നായന്മാര്‍മൂല, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ സ്ഥലങ്ങളിലാണ് ബുധനാഴ്ച പരിശോധന നടന്നത്.
               
Operation FOSCOS, Restaurants, Health, Food Safety, Kerala News, Kasaragod News, Malayalam News, 37 shops without food safety license shut down.

മുഴുവന്‍ ഭക്ഷ്യ സ്ഥാപനങ്ങളെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് പരിശോധനയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താത്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്.
          
Operation FOSCOS, Restaurants, Health, Food Safety, Kerala News, Kasaragod News, Malayalam News, 37 shops without food safety license shut down.

കൂടുതല്‍ ജീവനക്കാരെ ഉള്‍പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് കര്‍ശനമാക്കിയത്.

Keywords: Operation FOSCOS, Restaurants, Health, Food Safety, Kerala News, Kasaragod News, Malayalam News, 37 shops without food safety license shut down.
< !- START disable copy paste -->

Post a Comment