Join Whatsapp Group. Join now!
Aster MIMS 25/06/2023

Petrol Pumb | റഷ്യയില്‍ പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം; 80 പേര്‍ക്ക് ഗുരുതര പരുക്ക്; അനുശോചനം രേഖപ്പെടുത്തി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍

തീ അണയ്ക്കാന്‍ ശ്രമിക്കുന്ന ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ സര്‍കാര്‍ പുറത്തുവിട്ടു Died, Blast, Russia, Fuel Station, Accident, Petr

മോസ്‌കോ: (www.kasargodvartha.com) റഷ്യയിലെ റിപബ്ലിക് ഓഫ് ഡെഗിസ്ഥാനിലെ പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം. 80 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തീപ്പിടിത്തത്തില്‍ കത്തിനശിച്ച കാറുകളുടെയും തീ അണയ്ക്കാന്‍ ശ്രമിക്കുന്ന ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ സര്‍കാര്‍ പുറത്തുവിട്ടു. 

സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പുടിന്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെയെന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പുടിന്‍ വ്യക്തമാക്കി. 

600 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ തീ പടര്‍ന്നതായും 260 അഗ്‌നിശമന സേന പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായതായും സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കാര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീപ്പിടിക്കുകയും സ്‌ഫോടനമുണ്ടാകുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണം അന്വേഷിച്ചു വരികയാണ്. 

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്നാണ് തീപ്പിടിത്തം ഉണ്ടായത്. തുടര്‍ന്ന് പെട്രോള്‍ പമ്പിലേക്ക് തീപടര്‍ന്ന് സ്‌ഫോടനത്തില്‍ കലാശിക്കുകയായിരുന്നുയെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും പുകപടലം നിറഞ്ഞതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

News, World, World-News, Accident-News, Died, Blast, Russia, Fuel Station, Accident, Petrol Pumb, 35 Died In Blast At Russian Fuel Station.


Keywords: News, World, World-News, Accident-News, Died, Blast, Russia, Fuel Station, Accident, Petrol Pumb, 35 Died In Blast At Russian Fuel Station.

Post a Comment