Join Whatsapp Group. Join now!
Aster MIMS 25/06/2023

Admitted | 'ഭർത്താവുമായി പിണങ്ങി 4 ഉം 7 ഉം വയസുള്ള 2 കുട്ടികളെയും കൂട്ടി യുവതി വീടുവിട്ടു; പിന്നാലെ എലിവിഷം കഴിച്ച് അവശ നിലയിൽ കണ്ട 3 പേരെയും മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു'

ബേക്കൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ് Bekal, Police, Pariyaram, Medical College, കാസറഗോഡ് വാർത്തകൾ
ബേക്കൽ: (www.kasargodvartha.com) ഭർത്താവുമായി പിണങ്ങി നാലും ഏഴും വയസുള്ള രണ്ട് കുട്ടികളെയും കൂട്ടി യുവതി വീടുവിട്ടതായും പിന്നാലെ എലിവിഷം കഴിച്ച് അവശ നിലയിൽ കണ്ട മൂന്ന് പേരെയും പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ബേക്കൽ മൗവ്വലിലെ ശറീന (30), മക്കളായ ആഇശത് സാഹിറ (ഏഴ്), ഹനാൻ (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

News, Kasaragod, Kerala, Bekal, Police, Pariyaram, Medical College, Hospital, 3 people admitted to hospital.

കഴിഞ്ഞ ദിവസം ബേക്കൽ മൗവ്വലിലെ ഭർത്താവ് ശരീഫിന്റെ വീട്ടിൽ നിന്നാണ് ഇവരെ കാണാതായത്. പരാതിയിൽ ഇവരെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ ടവർ ലൊകേഷൻ മനസിലാക്കി കാസർകോട് തളങ്കര ഭാഗത്തുള്ളതായി മനസിലാക്കി എത്തിയപ്പോഴാണ് മൂന്ന് പേരെയും എലിവിഷം കഴിച്ച് അവശ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

News, Kasaragod, Kerala, Bekal, Police, Pariyaram, Medical College, Hospital, 3 people admitted to hospital.

പൊലീസ് ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് യുവതിയെ വീട് വിടാനും കടുംകൈ ചെയ്യാനും പ്രേരിപ്പിച്ചതെന്നാണ് സൂചന. സംഭവത്തെ കുറിച്ച് ബേക്കൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Keywords: News, Kasaragod, Kerala, Bekal, Police, Pariyaram, Medical College, Hospital, 3 people admitted to hospital.
< !- START disable copy paste -->

Post a Comment