ബുധനാഴ്ച രാത്രി അവസാന യാത്ര കഴിഞ്ഞ് മുള്ളേരിയ മുണ്ടോൾ എന്ന സ്ഥലത്താണ് ബസ് നിർത്തിയിട്ടിരുന്നത്. രാവിലെ യാത്രക്കാരെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ കർമംതൊടിയിൽ വെച്ച് നിയന്ത്രണം വിടുകയും റോഡിന് സമീപത്തെ മരത്തിൽ ഇടിക്കുകയുമായിരുന്നു.
ബസ് കൻഡക്ടർ കർമംതൊടിയിൽ നിന്നാണ് ബസിൽ കയറാൻ നിന്നിരുന്നത്. ഡ്രൈവറെ കൂടാതെ മറ്റ് രണ്ട് യാത്രക്കാർ മാത്രമാണ് അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടിയുടെ മൂക്കിന് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻ ഭാഗം പാടേ തകർന്നു.
Keywords: News, Mulleria, Kasaragod, Kerala, Bus, Accident, Injured, Hospital, 3 injured after bus overturns.
< !- START disable copy paste -->