കോളിയടുക്കം പൂവാക്കെയടുക്കത്തെ അബ്ദുല്‍ സലാമി ന്റെ മകന്‍ കെ ഹാശിര്‍ (17), സുഹൃത്ത് മുഹമ്മദ് ശാദില്‍ എന്നിവരെ അക്രമിച്ചെന്നതിനാണ് സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 12 പേര്‍ക്കുമെതിരെ കേസെടുത്തത്.
ബുധനാഴ്ച ഉച്ചക്ക് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ വെച്ച് വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി കൈകൊണ്ടും കല്ലും വടിയും കൊണ്ടും അടിച്ച് പരുക്കേല്‍പ്പി ക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്നാണ് കേസ്. നേരത്തെ സ്‌കൂളിന് മുന്നിലെ കടയില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കത്തെതുടര്‍ന്നാണ് ഇവരെ സംഘം ചേര്‍ന്ന് അക്രമിച്ചതെന്നാണ് പറയുന്നത്.
അടിയേറ്റ് തോളെല്ല് പൊട്ടിയ ഹാശിറിനെയും കൂട്ടുകാരനെയും ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Ragging, School, Students, Education, Police Booked, Kerala News, Kasaragod News, Police Booked, 19 students booked on ragging charge.
< !- START disable copy paste -->