city-gold-ad-for-blogger

Explosion | ഒമാനില്‍ ഭക്ഷണശാലയില്‍ സ്ഫോടനം; 18 പേര്‍ക്ക് പരുക്ക്

മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഭക്ഷണശാലയില്‍ സ്ഫോടനം. സംഭവത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ടുണ്ട്. പാചകവാതകം പൊട്ടിത്തെറിച്ചെന്നതാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നല്‍കുന്ന പ്രാഥമിക വിവരം. 

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന സീബിലെ വിലായലെ തെക്കന്‍ മബേല പ്രദേശത്തുള്ള ഒരു ഭക്ഷണശാലയിലാണ് അപകടം നടന്നത്. ഭക്ഷണശാലയുടെ സമീപത്തെ കെട്ടിടങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Explosion | ഒമാനില്‍ ഭക്ഷണശാലയില്‍ സ്ഫോടനം; 18 പേര്‍ക്ക് പരുക്ക്

അതേസമയം ഒമാനിലെ മഴയിലും വെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം മൂന്നായി. വാഹനം വെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒമാനില്‍ ഞായറാഴ്ച വൈകിട്ട് വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സഊദിയുടെ ചില മേഖലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ, ഇടിമിന്നല്‍  മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.  

Keywords: Muscat, News, Gulf, World, Oman, Explosion, Restaurant, Mabela, Injured, 18 injured in explosion in a restaurant in Mabela.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia