Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | ബസ് ഡ്രൈവറെ വെട്ടി വീഴ്ത്തിയ കേസില്‍ 2 പ്രതികള്‍ കൂടി അറസ്റ്റില്‍; മുഴുവന്‍ പ്രതികളും പിടിയിലായി

ലഹരി മാഫിയ സംഘത്തില്‍ പെട്ടവരാണ് അക്രമം നടത്തിയതെന്നാണ് ആരോപണം Malayalam News, Kumbla News, കാസറഗോഡ് വാര്‍ത്തകള്‍, Crime, Bandiyod
കുമ്പള: (www.kasargodvartha.com) ബന്തിയോട് കയ്യാറില്‍ ബസ് ഡ്രൈവറായ യുവാവിനെ വെട്ടിപ്പരുക്കല്‍പിച്ച കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചന്തു എന്ന ചന്ദ്രഹാസന്‍ (28), ചന്ദ്രഹാസ (57) എന്നിവരെയാണ് കുമ്പള എസ്‌ഐ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ ഒന്നാം പ്രതിയായ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.
     
Malayalam News, Kumbla News, Crime, Bandiyod, Kerala News, Kasaragod News, Crime News, Arrested, Youths held on assault charge.

ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കയ്യാറിലെ അച്ചു എന്ന് വിളിക്കുന്ന അബ്ദുല്‍ റശീദി (40) നെ കുത്തിവീഴ്ത്തിയെന്നാണ് കേസ്. മുഖത്തും നെഞ്ചിനും തോളിനും കുത്തേറ്റ യുവാവ് മംഗ്ളൂറിലെ യൂനിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

യുവാവിന് ബോധം വീണ്ടു കിട്ടാത്തതിനാല്‍ പിതാവ് ഇസ്മാഈലിന്റെ പരാതിയിലാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലഹരി മാഫിയ സംഘത്തില്‍ പെട്ടവരാണ് യുവാവിനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. രണ്ട് പേര്‍ കൂടി അറസ്റ്റിലായതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു.
            
Malayalam News, Kumbla News, Crime, Bandiyod, Kerala News, Kasaragod News, Crime News, Arrested, Youths held on assault charge.

Keywords: Malayalam News, Kumbla News, Crime, Bandiyod, Kerala News, Kasaragod News, Crime News, Arrested, Youths held on assault charge.
< !- START disable copy paste -->

Post a Comment