Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | കാറിൽ കടത്തിയ 2.5 ക്വിന്റൽ പാൻ മസാലയുമായി യുവാവ് അറസ്റ്റിൽ; 'പിടികൂടിയത് 3 ലക്ഷം രൂപയിലധികം വില വരുന്ന ലഹരി ഉത്പന്നങ്ങൾ'

കടത്തിയത് 31,084 പാകറ്റുകളിലായി Tobacco products, Manjeshwar, കാസറഗോഡ് വാര്‍ത്തകള്‍, Checkpost, Crime
മഞ്ചേശ്വരം: (www.kasargodvartha.com) കാറിൽ കടത്തിയ 2.5 ക്വിന്റലിലധികം പാൻ മസാലയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം ആശിഖുദ്ദീൻ (30) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് സർകിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്.

News, Manjeshwar, Kasaragod, Kerala, Tobacco Products, Checkpost, Crime, Arrest, Youth, Youth held with banned tobacco products.

കെ എൽ 14 എ ബി 8298 ടൊയോട ഏറ്റിയോസ് കാറിൽ 31,084 പാകറ്റുകളിലായി 265 കി. ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് ആശിഖുദ്ദീൻ കടത്തിയതെന്നും ഇതിന് ഏകദേശം മൂന്ന് ലക്ഷം രൂപയിലധികം വില വരുമെന്നും അധികൃതർ അറിയിച്ചു.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷ്, പ്രിവൻ്റീവ് ഓഫീസർ ജനാർധനൻ കെ എ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് പി നായർ, മുഹമ്മദ് ഇജാസ് പി പി, ദിനൂപ് കെ, അഖിലേഷ് എം എം, സബിത്ത് ലാൽ വി ബി എന്നിവർ പങ്കെടുത്തു.

Keywords: News, Manjeshwar, Kasaragod, Kerala, Tobacco Products, Checkpost, Crime, Arrest, Youth, Youth held with banned tobacco products.

< !- START disable copy paste -->

Post a Comment