Join Whatsapp Group. Join now!
Aster MIMS 25/06/2023

Drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

കമ്പാർ ഉജൂർകുളത്തിലാണ് സംഭവം, Drowned, Nellikkunnu, കാസറഗോഡ് വാർത്തകൾ, Mogral Puthur, Ujur Pond
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com) കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ രവി - ശോഭ ദമ്പതികളുടെ മകൻ രജീഷ് (21) ആണ് മരിച്ചത്. കമ്പാർ ഉജൂർകുളത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

Mogral Puthur, Ujur Pond, Obituary, Nellikkunnu, Drowned, Friends, Swimming, General Hospital, Died, Youth Drowns In Pond.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ രജീഷ് മുങ്ങിത്താഴുകയായിരുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്ന് കുളിക്കാൻ എത്തിയവരും ഇവിടെ ഉണ്ടായിരുന്നു. പ്രദേശവാസികളും കുളിക്കാൻ എത്തിയവരും ചേർന്ന് തിരച്ചിൽ നടത്തി യുവാവിനെ പുറത്തെടുത്ത് ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ഇപ്പോൾ കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദൂരെദിക്കുകളിൽ നിന്നും നിരവധി പേർ നീന്തുന്നതിനും കുളിക്കുന്നതിനുമായി ഉജൂർകുളത്തിൽ സ്ഥിരമായി എത്താറുണ്ട്. മീൻപിടുത്ത തൊഴിലാളിയാണ് മരിച്ച രജീഷ്.

Mogral Puthur, Ujur Pond, Obituary, Nellikkunnu, Drowned, Friends, Swimming, General Hospital, Died, Youth Drowns In Pond.

Mogral Puthur, Ujur Pond, Obituary, Nellikkunnu, Drowned, Friends, Swimming, General Hospital, Died, Youth Drowns In Pond.

Keywords:  Mogral Puthur, Ujur Pond, Obituary, Nellikkunnu, Drowned, Friends, Swimming, General Hospital, Died, Youth Drowns In Pond.

Post a Comment