Join Whatsapp Group. Join now!
Aster MIMS 25/06/2023

Youth died | വീടിനടുത്തെ തോട്ടില്‍ മീന്‍പിടിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അതീവ ഗുരുതരാവസ്ഥയിലായിരുന്നു Cobra, Obituary, Iritty, Iritty News, കണ്ണൂര്‍ വാര്‍ത്തകള്‍,
ഇരിട്ടി: (www.kasargodvartha.com) തോട്ടില്‍ മീന്‍പിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐഎച്ഡിപി കോളനിയിലെ ഷാജി (നന്ദു -20) യാണ് ശനിയാഴ്ച പുലര്‍ചെ മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍ - ജാനു ദമ്പതികളുടെ മകനാണ്.
      
Cobra, Obituary, Iritty, Kerala News, Kannur News, Snake Bite, Youth died during treatment for cobra bite.

രണ്ടു ദിവസം മുന്‍പ് വീടിനു സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ ഷാജിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ വിദഗ്ധ ചികിത്സയ്ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

Keywords: Cobra, Obituary, Iritty, Kerala News, Kannur News, Snake Bite, Youth died during treatment for cobra bite.
< !- START disable copy paste -->

Post a Comment