city-gold-ad-for-blogger

Accidental Death | ദേശീയപാത മേല്‍പാലം നിര്‍മാണത്തിനിടെ തൂണില്‍ നിന്നും താഴെ വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത മേല്‍പാലം നിര്‍മാണത്തിനിടെ തൂണില്‍ നിന്നും താഴെ വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ ദിനാജ് പൂര്‍ ജില്ലയിലെ ചത്ര ഗഡി ഗ്രാമത്തിലെ നിതായ്‌ദേവ് ശര്‍മയുടെ മകന്‍ പ്രേംലാല്‍ ദേവ് ശര്‍മ(21) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം.

ഉച്ചയ്ക്ക് രണ്ടു മണിവരെ ജോലി ചെയ്ത ശേഷം തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനായി തൂണില്‍ നിന്നും താഴെ ഇറങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ശേഷം നല്ല മഴയുണ്ടായിരുന്നതിനാല്‍ തൊഴിലാളികള്‍ വൈകിട്ട് 3.30 മണിയോടെയാണ് ജോലി വീണ്ടും തുടങ്ങാനിരുന്നത്.

യുവാവും മറ്റൊരു തൊഴിലാളിയും തൂണില്‍ കയറിയപ്പോള്‍ വീണ്ടും മഴ വന്നു. തുടര്‍ന്ന് തൂണില്‍ നിന്നും താഴെ ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ തൂണിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് കട്ട യുവാവിന്റെ ദേഹത്ത് പതിച്ചതിനെ തുടര്‍ന്ന് ആന്തരീക രക്തസ്രാവം സംഭവിച്ചിരുന്നു. കൂടാതെ നട്ടെല്ലിന് പൊട്ടലും സംഭവിച്ചു.

ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ചെ 5.30 മണിയോടെ മരണം സംഭവിച്ചു. സംഭവത്തില്‍ റോഡ് പണിയുടെ സൂപര്‍വൈസര്‍ റോഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് തൊഴിലാളികള്‍ റോഡ് മേല്‍പാലം നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് 21 വയസ് മാത്രം പ്രായമുള്ള അതിഥി തൊഴിലാളി അപകടത്തില്‍പ്പെട്ട് മരിച്ചിരിക്കുന്നത്.


Accidental Death | ദേശീയപാത മേല്‍പാലം നിര്‍മാണത്തിനിടെ തൂണില്‍ നിന്നും താഴെ വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബെംഗ്ലൂറിലേക്ക് ആംബുലന്‍സില്‍ എത്തിച്ച് അവിടെ നിന്നും വിമാനത്തില്‍ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയതായി ഊരാളുങ്കല്‍ അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മരിച്ച തൊഴിലാളിക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും കംപനി അധികൃതര്‍ വ്യക്തമാക്കി.

Keywords:  Worker died after falling from pillar during construction of national highway flyover, Kasaragod, News, Dead, Obituary, Hospital, Injury, Treatment, Postmortem, Inquest, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia