ബെംഗ്‌ളൂറിലെ പോളിഗ്രാഫ് കേന്ദ്രത്തില്‍ വെച്ചായിരിക്കും നുണ പരിശോധന നടത്തുക. ഗഫൂര്‍ ഹാജിയുടെ പക്കല്‍ നിന്നും നഷപ്പെട്ടതായി പറയുന്ന 596 പവന്‍ സ്വര്‍ണം പോയ വഴികളെ കുറിച്ചുള്ള സൂചനകളും നുണ പരിശോധനയിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുടുംബവുമായി ഏറ്റവും അടുപ്പം പുലര്‍ത്തിവന്നവരായിരുന്നു യുവതിയുടെ കുടുംമ്പം. പ്രധാനമായും ആക്ഷന്‍ കമിറ്റിയടക്കം സംശയ മുനയില്‍ നിര്‍ത്തുന്നത് ഇവരെയാണ്. ഈ സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് ഇവര്‍ക്ക് നോടീസ് നല്‍കിയത്.
അതിനിടെ ഗഫൂര്‍ ഹാജിയുടെ മരണ കാരണം തലക്കേറ്റ ഗുരുതര പരുക്ക് മൂലമാണെന്ന വിശദവും അന്തിമവുമായ പോസ്റ്റ് മോര്‍ടം റിപോര്‍ട് പുറത്തുവന്നതോടെ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പോസ്റ്റ് മോര്‍ടത്തിന്റെ അന്തിമ റിപോര്‍ട് പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനെന്ന് പറയുന്നു, അത് പുറത്തുവിട്ടിരുന്നില്ല. ആക്ഷന്‍ കമിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത് ഒടുവില്‍ പുറത്തായത്. തലയ്ക്ക് ക്ഷതമേറ്റത് വീഴ്ച മൂലമാണോയെന്നുള്ള കാര്യവും അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂ
ഇക്കഴിഞ്ഞ ഏപ്രില്‍ 14 നാണ് ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണം എന്ന് കരുതിയാണ് ബന്ധുക്കള്‍ മൃതദേഹം ഖബറടക്കിയത്. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ നിന്ന് 595 പവനിലേറെ സ്വര്‍ണം കാണാതായെന്ന് മനസിലായതോടെയാണ് മരണത്തില്‍ സംശയം ഉടലെടുത്തത്.
തുടര്‍ന്ന് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ടം നടത്തുകയായിരുന്നു. പോസ്റ്റ് മോര്‍ടം റിപോര്‍ട് പുറത്തുവന്നതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. രാസപരിശോധനാ ഫലം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. എന്തെങ്കിലും വിഷാംശം അകത്ത് കടന്നിരുന്നോ എന്ന കാര്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നു. മന്ത്രവാദിനി എന്ന് അവകാശപ്പെടുന്ന യുവതിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ ഇവര്‍ ചില മന്ത്രവാദ കാര്യങ്ങള്‍ നടത്തിയിരുന്നതായും അതിന് ശേഷമാണ് ഇവര്‍ വീട്ടുകാരുമായി കൂടുതല്‍ അടുത്തതെന്നും പറയുന്നു.
യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ശേഖരിക്കാനായില്ല. പരസ്പര വിരുദ്ധമായ മറുപടികളാണ് ഇരുവരും നല്‍കിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇതോടെയാണ് നുണപരിശോധനയിലേക്ക് നീങ്ങാന്‍ പൊലീസ് നടപടി തുടങ്ങിയത്. നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ആര്‍ ഡി കോടതിയില്‍ പൊലീസ് ഹരജി നല്‍കുകയും ചെയ്തിരുന്നു. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബേക്കല്‍ സിഐ യുപി വിപിനാണ് കേസ് അന്വേഷണം നടത്തുന്നത്.

Keywords: Polygraph Test, Poochakkad News, Kasaragod News, Expatriate Death, Businessman, Gafoor Haji, Police Investigation, Kerala News, Malayalam News, Woman and husband ready for Polygraph Test.
< !- START disable copy paste -->