കാഞ്ഞങ്ങാട്ട് യൂത് ലീഗ് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നടന്ന വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച അഞ്ച് കേസുകളാണ് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുകില്‍ പ്രകോപനപരമായ പരാമര്‍ശത്തിനാണ് നടപടി. ഇതുവരെ ആകെ ഏഴ് കേസുകളാണ് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുമെന്നും, അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പെടെ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അറിയിച്ചു.
Keywords: Police FIR, Youth League, Kanhangad, Cyber Cell, Social Media, Kerala News, Kasaragod News, WhatsApp, Kasaragod Police, Politics, Controversy, WhatsApp group admin booked for hate post.
< !- START disable copy paste -->