ഉപ്പള: (www.kasargodvartha.com) കാലവര്‍ഷം കനത്തതോടെ മംഗല്‍പാടി - മീഞ്ച പഞ്ചായതുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം തകര്‍ന്നു. ഇതോടെ നൂറ് കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായി.
1999-2000 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത് ഉപ്പള പുഴയുടെ കുറുകെ നിര്‍മിച്ച മടന്തൂര്‍ - ദേരമ്പള പാലമാണ് വെള്ളത്തിന്റെ കുത്തൊഴുക്കിലും മരം വന്നിടിച്ചും മണല്‍വാരല്‍ മൂലം പാലത്തിന്റെ തൂണിനുണ്ടായ ബലക്ഷയവും കാരണം തകര്‍ന്നത്.
10 കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന പ്രധാന പാലമാണ് തകര്‍ന്നതെന്ന് മുസ്ലീം ലീഗ് നേതാവായ സെഡ് എ കയ്യാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഉപ്പള - കല്ലിങ്കളെ ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന വഴിയാണ്, പാലം തകര്‍ന്നതോടെ അടഞ്ഞത്. കോണ്‍ക്രീറ്റ് നടപ്പാലം ആണെങ്കിലും ഇരുചക്രവാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ കഴിഞ്ഞിരുന്നു.
മലയോര ഹൈവേയിലേക്കും എത്താന്‍ കഴിയുന്ന പാലം തകര്‍ന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
നടപ്പാലം നിര്‍മിച്ച് അധികം വൈകാതെ തന്നെ പാലത്തിന്റെ ഇരുഭാഗത്തും ടാര്‍ ഇട്ട റോഡും വന്നതോടെ ജനങ്ങള്‍ പ്രധാനമായും ഈ റോഡിനെ ആശ്രയിക്കാന്‍ തുടങ്ങിയിരുന്നു. ഇനി റോഡ് പാലം തന്നെ പണിതാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വലിയൊരു അനുഗ്രഹം ആകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Malayalam-News, Top-Headlines, Kasaragod-News, Rain, Mangalpady, Meenja, Footbridge, Collapsed, Uppala, Uppala: Mangalpady- Meenja footbridge collapsed.< !- START disable copy paste -->