Join Whatsapp Group. Join now!
Aster MIMS 25/06/2023

Fuel Price | യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

ഒന്നാം തീയതി മുതല്‍ നിലവില്‍ വരും UAE, Fuel Price, Petrol, Diesel, Price Announced

അബൂദബി: (www.kasargodvartha.com) യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ദേശീയ ഇന്ധന വില നിര്‍ണയ കമിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ രാജ്യത്ത് ഉടനീളം പുതിയ വില നിലവില്‍ വരും. പെട്രോളിന് 14 ഫില്‍സും ഡീസലിന് 19 ഫില്‍സ് വരെയും ഓഗസ്റ്റ് മാസത്തില്‍ വര്‍ധിക്കും. ജൂലൈയില്‍ 3.00 ദിര്‍ഹമായിരുന്ന സൂപര്‍ 98 പെട്രോള്‍ ലിറ്ററിന് ഇത്തവണ 3.14 ദിര്‍ഹമായിരിക്കും വില. 

സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.02 ദിര്‍ഹമായി ഉയരും. ജൂലൈയില്‍ 2.89 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് കാറ്റഗറി പെട്രോളിന് ഓഗസ്റ്റ് മാസം 2.95 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 2.81 ദിര്‍ഹമായിരുന്നു. ഡീസലിന് 2.95 ദിര്‍ഹമാണ് പുതിയ വില. ജൂലൈയില്‍ ഇത് 2.76 ദിര്‍ഹമായിരുന്നു. 

 

UAE, Gulf, World, Top-Headlines, Petrol, Diesel, Price, Fuel Price, UAE announces petrol, diesel prices for August 2023.

അതേസമയം അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി യുഎഇ നിരോധിച്ചു. നാല് മാസത്തേക്കാണ് വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നിലവില്‍ വന്ന ഉത്തരവ് സാമ്പത്തിക മന്ത്രാലയമാണ് പുറത്തുവിട്ടത്. ഇന്‍ഡ്യ അരി കയറ്റുമതി നിര്‍ത്തിവെച്ചതിനാല്‍ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം. ഈ മാസം 20ന് ശേഷം ഇന്‍ഡ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത കുത്തരി ഉള്‍പ്പെടെ എല്ലാ അരിയുടെയും പുനര്‍കയറ്റുമതിയും നിരോധനത്തില്‍പ്പെടും. 

അരി കയറ്റുമതിയോ പുനര്‍ കയറ്റുമതിയോ ചെയ്യേണ്ട കംപനികള്‍ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷിക്കണം. അരി കൊണ്ടുവന്ന ഉറവിടം. ഇടപാടുകള്‍ നടന്ന തീയതി എന്നിവയടക്കം ആവശ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സഹിതമായിരിക്കണം അപക്ഷേ നല്‍കേണ്ടത്.

Keywords: UAE, Gulf, World, Top-Headlines, Petrol, Diesel, Price, Fuel Price, UAE announces petrol, diesel prices for August 2023.

Post a Comment