ശക്തമായ മഴയില്‍ പുത്തിഗെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മതിലിന്റെ ഒരു ഭാഗവും തകര്‍ന്ന് വീണു. ജില്ലയില്‍ ചൊവ്വാഴ്ച ചുവപ്പ് ജാഗ്രതയും ബുധനാഴ്ച ഓറന്‍ജ് ജാഗ്രതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മിലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.
തിങ്കളാഴ്ച കനത്ത മഴയില്‍ അംഗടിമൊഗര്‍ സ്‌കൂളില്‍ മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചിരുന്നു. മറ്റൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയുടെ സാഹചര്യം കണക്കിലെടുത്ത് ജില്ലാടിസ്ഥാനത്തിലും താലൂകുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ശക്തമായ മഴയിൽ തകർന്ന പുത്തിഗെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മതിലിന്റെ ഒരു ഭാഗം
കലക്ട്രേറ്റ് കണ്‍ട്രോള്‍ റൂം
ലാന്‍ഡ് ഫോണ്‍ : 04994-257700
മൊബൈല്‍ : 9446601700
താലൂക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കാസര്‍കോട് - 04994-230021/ 9447030021
മഞ്ചേശ്വരം - 04998-244044/ 8547618464
ഹോസ്ദുര്‍ഗ്- 04672-204042/ 9447494042
വെള്ളരിക്കുണ്ട് - 04672-242320/ 8547618470.
Keywords: Monsoon Rain, Badiadka, Malayalam News, Kerala News, Kasaragod News, Rain, Heavy Rain in Kasaragod, Trending News, Latest Kasaragod News, Tree fell and house collapsed.
< !- START disable copy paste -->