Drowned | മുത്തശ്ശിയുടെ വീട്ടിലെത്തി അരമണിക്കൂറിനുള്ളില്‍ മരണം; സഹോദരങ്ങളുടെ വിയോഗം നാടിന് തേങ്ങലായി
Jul 1, 2023, 18:26 IST
മൊഗ്രാല്‍: (www.kasargodvartha.com) പെരുന്നാള്‍ ആഘോഷത്തിന് മുത്തശ്ശിയുടെ വീട്ടിലെത്തിയ സഹോദരങ്ങള്‍ക്ക് സംഭവിച്ച ദാരുണ മരണത്തിന്റെ ഞെട്ടലിലാണ് മൊഗ്രാല്‍ കൊപ്പളം പ്രദേശവും ഹൊസംഗടി കടമ്പാര്‍ പ്രദേശവും. ഹൊസംഗടി കടമ്പാര്‍ മജിവയലിലെ അബ്ദുല്‍ ഖാദര്‍ - നസീമ ദമ്പതികളുടെ മക്കളായ നവാല്‍ റഹ്മാന്റെയും (22), നാസിലിന്റെയും (15) മരണമാണ് നാടിനെ കണ്ണീരിലാഴ്ത്തിയത്.
നാസിലും മാതാവ് നസീമയും വെള്ളിയാഴ്ച തന്നെ നസീമയുടെ മൊഗ്രാല്‍ കൊപ്പളത്തെ തറവാട് വീട്ടിലെത്തിയിരുന്നു. ഇവിടെ നസീമയുടെ മാതാവ് സുഹ്‌റയും നസീമയുടെ സഹോദരി മിസ്രിയയുമാണ് താമസം. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. നസീമയുടെ രണ്ട് സഹോദരങ്ങളായ ഇല്യാസും റഫീഖും കുടുംബ സമേതം ഗള്‍ഫില്‍ തന്നെയാണ്. പെരുന്നാള്‍ ആഘോഷത്തിന് സ്വന്തം വീട്ടില്‍ ഇളയമകനോടൊപ്പം എത്തിയതായിരുന്നു നസീമ.
ALSO READ:

പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്റെ വീട്ടിലെത്തിയ 2 കൗമാരക്കാർ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു
നവാല്‍ റഹ്മാന്‍ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഹൊസംഗടി കടമ്പാറില്‍ നിന്ന് മൊഗ്രാല്‍ കൊപ്പളത്തെ വീട്ടിലെത്തിയത്. ഇതിനിടയില്‍ നാസില്‍ കുളിക്കാനെന്ന് പറഞ്ഞ് പള്ളിക്കുളത്തിലേക്ക് പോവുകയായിരുന്നു. നാസിലിന് നീന്തല്‍ വശമുണ്ടായിരുന്നില്ല. നീന്തല്‍ അറിയാവുന്നത് കൊണ്ട് പിന്നാലെ നവാലും പള്ളിക്കുളത്തിലേക്ക് പോയി. ഇതിനിടയില്‍ സഹോദരന്‍ കുളത്തിലിറങ്ങി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കുളത്തിലേക്ക് ചാടി.
മഴ കാര്യമായി പെയ്യാത്തത് കൊണ്ട് കുളത്തില്‍ വെള്ളം നിറഞ്ഞിരുന്നില്ല. കുളത്തിലെ ചെളിയില്‍ പൂണ്ടാണ് രണ്ടുപേരും മരണക്കയത്തിലേക്ക് നീങ്ങിയത്. ഇവരുടെ കൂടെ ബന്ധുക്കളായ രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ ബഹളം കണ്ട് തൊട്ടടുത്ത് റെയില്‍ പാളത്തിലൂടെ നടന്നുപോവുകയായിരുന്ന മറ്റ് കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഓടിക്കൂടിയവര്‍ കുളത്തില്‍ നിന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതിനാല്‍ പോസ്റ്റ് മോര്‍ടത്തിനായി മംഗല്‍പാടി താലൂക് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി. പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ച് കടമ്പാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പിതാവ് അബ്ദുല്‍ ഖാദര്‍ നേരത്തെ ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടിലുണ്ട്. മരണ വിവരം അറിഞ്ഞ് കുടുംബം ഒന്നടങ്കം തളര്‍ന്ന അവസ്ഥയിലാണ്. ഡിഗ്രി വിദ്യാര്‍ഥിയാണ് നവാല്‍. നാസില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിയാണ്.

Keywords: Mogral News, Malayalam News, Obituary, Kerala News, Kasaragod News, Malayalam News, Tragic incident in Mogral, Tragic incident in which two brothers drowned.
< !- START disable copy paste -->