Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി; 20കാരന്‍ അറസ്റ്റില്‍

'പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു' Irinjalakuda News, Aloor, Molestation Case, Accused Ajin

തൃശൂര്‍: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍. അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരിലാണ് സംഭവം.

പൊലീസ് പറയുന്നത്: അജിന്‍ 17കാരിയുമായി മൊബൈല്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിച്ചാണ് അടുപ്പത്തിലായത്. പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷം കൂടുതല്‍ അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു.

Thrissur, News, Kerala, Arrest, Arrested, Molestation, Case, Complaint, Crime, Thrissur: 20 year old man arrested in molestation case.

വിപുലമായ അന്വേഷണത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു. ആരുമായും സ്ഥിര സൗഹൃദം സ്ഥാപിക്കുന്ന ശീലമില്ലാത്ത ഇയാള്‍ തിരുവനതപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിലായി പൊലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായി. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 

തൃശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്‌ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജുവും, ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ സി രതീഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐയു രമേഷ്, സീനിയര്‍ സിപിഒ  ഇഎസ് ജീവന്‍, സിപിഒമാരായ കെ എസ് ഉമേഷ്, ഐ വി സവീഷ് എന്നിവരടങ്ങിയ സംഘമാണ് കൊല്ലങ്കോട് പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ പിടികൂടിയത്.

Keywords: Thrissur, News, Kerala, Arrest, Arrested, Molestation, Case, Complaint, Crime, Thrissur: 20 year old man arrested in molestation case.

Post a Comment