Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | ചീമേനിയിലെ മൗനിബാബയുടെ ആശ്രമത്തില്‍ മോഷണം; 19 കാരന്‍ പിടിയില്‍

കിണ്ടി, വിളക്ക്, ഓട്ടുപാത്രങ്ങള്‍ അടക്കം കവര്‍ന്നു Cheemeni News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Crime
ചീമേനി: (www.kasargodvartha.com) മൗനിബാബയുടെ കണ്ണാടിപ്പാറയിലെ ആശ്രമം കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസില്‍ 19 കാരന്‍ പിടിയില്‍. തമിഴ് നാട് വില്ലുപുരം ജില്ലയിലെ പി വെങ്കിടേഷ് ആണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പാണ് ചീമേനി കണ്ണാടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മൗനിബാബയുടെ ആശ്രമത്തില്‍ മോഷണം നടന്നത്. ബാബയുടെ മരണശേഷം പ്രദേശവാസികളുടെ നേതൃത്വത്തിലാണ് ആശ്രമം സംരക്ഷിച്ച് വരുന്നത്.
     
Cheemeni News, Malayalam News, Crime, Kerala News, Kasaragod News, Crime News, Robbery, Theft at Mounibaba's Ashram; 19-year-old arrested.

ചൊവ്വാഴ്ച സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആശ്രമത്തിലെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആശ്രമത്തിന്റെ അകത്ത് സൂക്ഷിച്ച കിണ്ടി, വിളക്ക്, ഓട്ടുപാത്രങ്ങള്‍ എന്നിവയും മറ്റു സാമഗ്രികളുമാണ് മോഷണം പോയത്. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാടോടിയായ 19 കാരന്‍ പിടിയിലായത്.
      
Cheemeni News, Malayalam News, Crime, Kerala News, Kasaragod News, Crime News, Robbery, Theft at Mounibaba's Ashram; 19-year-old arrested.

Keywords: Cheemeni News, Malayalam News, Crime, Kerala News, Kasaragod News, Crime News, Robbery, Theft at Mounibaba's Ashram; 19-year-old arrested.
< !- START disable copy paste -->

Post a Comment