സ്‌കൂള്‍ അവധി ദിവസങ്ങളില്‍ റസ്മിത സമീപത്തുള്ള ബന്ധുവീടുകളില്‍ പോവാറുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും പതിവ് പോലെ പുറത്ത് പോയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സഹോദരങ്ങള്‍: രഞ്ജിത്ത്, രാജേഷ്, രക്ഷിത്, മല്ലിക, രജിനി, രജിത.
Keywords: Badiadka News, Malayalam News, Obituary, Found Dead, Kerala News, Kasaragod News, Student Died, Student found dead.
< !- START disable copy paste -->