മംഗളൂറു: (www.kasargodvartha.com) മെഡികല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. മംഗളൂറു എജെ ഇന്‍സ്റ്റ്യൂട് ഓഫ് മെഡികല്‍ സയന്‍സ് വിദ്യാര്‍ഥി സമയ് ഷെട്ടിയാണ് (21) മരിച്ചത്. അപാര്‍ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഗീതപ്രിയനായ സമയിന് പഠനത്തിലും മികവുണ്ടായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: കദ്രി ശിവബാഗിലെ സെന്‍ട്രല്‍ പാര്‍ക് അപാര്‍ട്‌മെന്റ് ബാല്‍കണിയില്‍ പഠിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു. അമ്മ കാര്‍ കഴുകാന്‍ ഇറങ്ങിയതായിരുന്നു. അമ്മയോട് സംസാരിക്കാനായി ബാല്‍കണിയിലേക്ക് ചാഞ്ഞ സമയ് അബദ്ധത്തില്‍ താഴെ വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Keywords: Mangalore, News, National, Student, Death, Falls, Medical student, Top-Headlines, Student falls from 5th floor, dies.