താമസ സ്ഥലത്തിന് സമീപത്തെ തോട്ടിലാണ് മിദ്ലാജും കൂട്ടുകാരും കുളിക്കാന്‍ ഇറങ്ങിയത്. മഴയെ തുടര്‍ന്ന് നിറയെ വെള്ളം ഉണ്ടായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയും മുങ്ങുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടി മിദ്ലാജിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മനാഫ്, ഫാത്വിമ.
ശനിയാഴ്ച രാവിലെ മൊഗ്രാല്‍ കൊപ്പളത്ത് സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചതിന്റെ നടുക്കത്തിനിടെയാണ് മറ്റൊരു മുങ്ങിമരണം കൂടി സംഭവിച്ചത്. ഹൊസംഗടി കടമ്പാര്‍ മജിവയലിലെ അബ്ദുല്‍ ഖാദര്‍ - നസീമ ദമ്പതികളുടെ മക്കളായ നവാല്‍ റഹ്മാന്‍ (21), നാസില്‍ (15) എന്നിവരാണ് മൊഗ്രാലില്‍ മുങ്ങിമരിച്ചത്. പെരുന്നാള്‍ ആഘോഷത്തിന് മുത്തശ്ശിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഇവര്‍.
കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് പുഴകളിലും തോടുകളിലും കുളങ്ങളിലും തുടങ്ങി ജലാശയങ്ങളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജലാശയങ്ങളില്‍ അശ്രദ്ധമായി ഇറങ്ങുന്നത് അപകടത്തിന് വഴിവെക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
Keywords: Kanhangad News, Malayalam News, Obituary, Kerala News, Kasaragod News, Student Drown In Water Body.
< !- START disable copy paste -->