മംഗളൂറു: (www.kasargodvartha.com) ദക്ഷിണ കന്നട ജില്ലയില്‍ ഉപ്പിനങ്ങാടി സരളിക്കട്ടെ വനാതിര്‍ത്തിയില്‍ മേഞ്ഞ് പുല്ല് തിന്നുകയായിരുന്ന രണ്ട് വര്‍ഷം പ്രായമുള്ള ആണ്‍ മാന്‍കുഞ്ഞ് തെരുവുനായയുടെ കടിയേറ്റ് ചത്തു. വെറ്ററിനറി ക്ലിനികില്‍ ചികിത്സക്കിടെയാണ് ജീവന്‍ പോയത്.
മാന്‍ കടിയേറ്റ് പിടയുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ വലപാലകരെ അറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകിയതായി പറയുന്നു. നല്ല മൃഗാശുപത്രിയില്‍ വേഗം എത്തിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെട്ടെങ്കിലും സൗകര്യങ്ങള്‍ കുറഞ്ഞ വെറ്ററിനറി ക്ലിനികിലാണ് വനം അധികൃതര്‍ കൊണ്ടുപോയതെന്നും ആക്ഷേപമുണ്ട്.
വനത്തില്‍ മന്നഗുണ്ടിയില്‍ മൃതദേഹം സംസ്‌കരിച്ചു. ഡെപ്യൂടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സന്ദീപ് കരോള്‍ മൊടെയ്‌റോ, ഗാര്‍ഡ് പ്രതാപ്, ഡ്രൈവര്‍ കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Mangalore, News, Kerala, Street dog, Deer, Forest, Buck grazing, Street dog kills two-year-old buck grazing near forest border.