Join Whatsapp Group. Join now!
Aster MIMS 25/06/2023

Stray Dogs | തെരുവുനായ്ക്കളുടെ പരാക്രമം തുടരുന്നു; ഇത്തവണ കടിച്ചുകൊന്നത് 5 ആടുകളെ; നിസഹായരായി ജനങ്ങൾ

വിദ്യാർഥികൾ അടക്കം ആശങ്കയിൽ Stray Dog, Mogral, Malayalam News, കാസറഗോഡ് വാർത്തകൾ
മൊഗ്രാൽ: (www.kasargodvartha.com) വളർത്തുമൃഗങ്ങളോടുള്ള തെരുവുനായ്ക്കളുടെ വിളയാട്ടത്തിന് അറുതിയായില്ല. തിങ്കളാഴ്ച രാവിലെ നായ്ക്കൂട്ടം അഞ്ച് ആടുകളെ കൊന്നൊടുക്കി. ചളിയങ്കോട് റോഡിലെ മുഹമ്മദിന്റെ വീട്ടിലെ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൊഗ്രാലിലും പരിസര പ്രദേശങ്ങളിലുമായി വളർത്തുമൃഗങ്ങളോട് സമാന രീതിയിൽ തെരുവുനായ്ക്കൾ പരാക്രമം നടത്തിയിരുന്നു. ഇവിടങ്ങളിൽ ആടുകളെയും കോഴികളെയുമാണ് കടിച്ചു കൊന്നത്.

News, Mogral, Kasaragod, Kerala, Stray Dog, Students, Natives, Complaint, Attack, Stray dogs killed goats in Mogral.

ജില്ലയിൽ തന്നെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സമാനമായ സ്ഥിതിവിശേഷമുണ്ട്. മൊഗ്രാൽ ഇപ്പോൾ തെരുവുനായ്ക്കളുടെ വിരഹ കേന്ദ്രമായി മാറിയെന്നാണ് പ്രദേശവാസികളുടെ പരാതി. പേരാൽ, റഹ്‌മത് നഗർ, കൊപ്പളം, വലിയ നാങ്കി, ചളിയങ്കോട് പ്രദേശങ്ങിലാണ് നായ ശല്യം രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ വർഷവും വളർത്തുമൃഗങ്ങളോട് സമാനമായ പരാക്രമം ഉണ്ടായിട്ടുണ്ട്.

തെരുവുനായ്ക്കളുടെ പരാക്രമം തുടരുന്നതിനാൽ സ്കൂൾ- മദ്രസയിലേക്ക് പോകുന്ന കുട്ടികളും ഭയാശങ്കയിലാണ്. എന്തുചെയ്യണമെന്നറിയാതെ ജനങ്ങളും നിസഹയരാണ്. മൊഗ്രാലിൽ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കൂട്ടത്തിന്റെ പരാക്രമം രൂക്ഷമായ സാഹചര്യത്തിൽ ഇവയെ പിടിച്ചുകെട്ടാൻ കുമ്പള ഗ്രാമപഞ്ചായത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Keywords: News, Mogral, Kasaragod, Kerala, Stray Dog, Students, Natives, Complaint, Attack, Stray dogs killed goats in Mogral.
< !- START disable copy paste -->

Post a Comment