മൊഗ്രാൽ റഹ്‌മത് നഗർ, ബദ്‌രിയാ നഗർ, മൈമൂൻ നഗർ, ഖുത്ബി നഗർ, സ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം ഏറെയുള്ളത്. വളർത്തുമൃഗങ്ങളെ കടിച്ചു കൊല്ലുന്നതോടൊപ്പം, വീട്ടുമുറ്റത്ത് നിർത്തിയിടുന്ന ഓടോറിക്ഷകൾ അടക്കമുള്ള വാഹനങ്ങളുടെ സീറ്റുകൾ കടിച്ച് വലിച്ച് നശിപ്പിക്കുന്നതും പതിവാണ. വീടുകളുടെ വരാന്തയിലുള്ള സോഫാ സെറ്റുകൾ ഉൾപെടെയുള്ള ഇരിപ്പിടങ്ങളെ നശിപ്പിക്കുന്നതും പ്രദേശവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. നായ്ക്കൾ നശിപ്പിച്ച സീറ്റുകൾ നന്നാക്കാൻ ഓടോറിക്ഷ ഡ്രൈവർമാർക്ക് 2000 മുതൽ 4000 രൂപ വരെയാണ് ചിലവഴിക്കേണ്ടി വന്നത്.
നായ്ക്കളെ ഓടിച്ച് പിടികൂടാൻ പ്രദേശവാസികൾ പലപ്രാവശ്യവും ശ്രമിച്ചെങ്കിലും രാത്രിയായതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായവസ്ഥയിലാണ്. നിരവധിപേരെ കടിക്കുന്ന സാഹചര്യമുണ്ടായിട്ടും അധികൃതർ മൗനം പാലിക്കുന്നുവെന്നാണ് ജനങ്ങളുടെ ആക്ഷേപം. പൊതുനിരത്തുകളിൽ വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളാണ് തെരുവുനായ്ക്കൾക്ക് ഭക്ഷണമാവുന്നതും, തിന്നുകൊഴുത്ത് അക്രമാസ്തരാകുന്നതിന് കാരണമെന്നുമാണ് അധികൃതരുടെ വാദം. തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
Keywords: News, Kasaragod, Mogral, Kerala, Stray Dog, Stray dog menace on rise.
< !- START disable copy paste -->