ചെന്നൈ എഗ്മോര്‍, പെരമ്പൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, കുറ്റിപ്പുറം, തിരൂര്‍, ഫറോഖ്, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗ്‌ളുറു എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും. ഞായറാഴ്ച രാവിലെ എട്ട് മണിമുതല്‍ റിസര്‍വേഷന്‍ ആരംഭിച്ചു.
എറണാകുളം - ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ പ്രതിവാര ട്രെയിന്‍ (06046) എറണാകുളത്ത് നിന്ന് ഓഗസ്റ്റ് 24, 31, സെപ്റ്റംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30 മണിക്ക് ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - എറണാകുളം പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍ (06045) ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഓഗസ്റ്റ് 25, ഒന്ന്, എട്ട് തീയതികളില്‍ വൈകീട്ട് 3.10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് എറണാകുളത്തെത്തും. പെരമ്പൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പ്പേട്ട്, സേലം, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.
കൊച്ചുവേളി-എസ്എംവിടി ബെംഗ്‌ളൂരു സ്‌പെഷല്‍ ട്രെയിന്‍ (06083) കൊച്ചുവേളിയില്‍ നിന്ന് ഓഗസ്റ്റ് 22, 29, സെപ്റ്റംബര്‍ അഞ്ച് തീയതികളില്‍ വൈകീട്ട് 6.05 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ന് എസ്എംവിടി ബെംഗ്‌ളൂരുവിലെത്തും. ബെംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ (06084) ബെംഗളൂരുവില്‍ നിന്ന് ഓഗസ്റ്റ് 23, 30, സെപ്റ്റംബര്‍ ആറ് തീയതികളില്‍ ഉച്ചയ്ക്ക് 12.45 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.00 മണിക്ക് കൊച്ചുവേളിയിലെത്തും. ഈ ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും.
Keywords: Special Trains, Passengers, Onam Festivals, Ernakulam, Dr. MGR Chennai Central, Kerala News, Kasaragod News, Kasaragod, Indian Railway, Southern Railway, Onam, Indian Railway News, Southern Railway announces special trains for Onam; Check details here.
< !- START disable copy paste -->