കാഞ്ഞങ്ങാട്: (www.kasargodvartha.com) കാര്‍ഗില്‍ വിജയ് ദിവസില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികന് സല്യൂടുമായി എസ് ഐ. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്ന കാര്‍ഗില്‍ വിജയ ദിനമായ ബുധനാഴ്ചയാണ് കാഞ്ഞങ്ങാട്ട് ഓരോ ഭാരതീയനും അഭിമാനത്താല്‍ തല ഉയര്‍ത്തിയ ദിവസത്തിന്റെ ഓര്‍മയില്‍ മുന്‍ സൈനികന് സല്യൂട് നല്‍കി എസ് ഐ ആദരം നല്‍കിയത്.
1999 ജൂലായ് 26ന് യുദ്ധത്തില്‍ പങ്കെടുത്ത് ഇപ്പോള്‍ കാഞ്ഞങ്ങാട് ബീറ്റ് കണ്‍ട്രോള്‍ റൂമില്‍ സേവനം ചെയ്യുന്ന ബാബു കെജെ എന്ന പോരാളിക്കാണ് കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം എസ് ഐ ജയരാജന്‍ സ്‌നേഹാദരവ് നല്‍കിയത്. 18 വര്‍ഷം ഇന്‍ഡ്യന്‍ ആര്‍മിയില്‍ സേവനം ചെയ്ത് ഇപ്പോള്‍ 13 വര്‍ഷമായി ഹോം ഗാര്‍ഡ് സില്‍ ജോലി ചെയ്യുകയാണ് കാഞ്ഞങ്ങാട്ടെ ബാബു കെജെ.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര ജവാന്മാര്‍ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത 30 ഓളം സൈനികര്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Keywords: SI salutes ex-soldiers on Kargil Vijay Diwas, Kerala News, Kasaragod News, Kanhagad News, Kargil Vijay Diwas, Kerala Police, Indian Army, SI salutes ex-soldiers on Kargil Vijay Diwas.< !- START disable copy paste -->
SI Salutes | കാര്‍ഗില്‍ വിജയ് ദിവസില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികന് സല്യൂടുമായി എസ് ഐ
ബാബു കെജെ എന്ന പോരാളിക്കാണ് കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍
ജയരാജന്‍ സ്‌നേഹാദരവ് നല്‍കിയത്
SI Salutes, Kargil Vijay Diwas, Ex-soldier