Join Whatsapp Group. Join now!
Aster MIMS 25/06/2023

Tragedy | നോവായി ആഇശത് മിൻഹ; ദുഃഖത്തിലാണ്ട് നാട്; മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ; അംഗഡിമൊഗറിന് നഷ്ടമായത് പഠനത്തിൽ മിടുക്കിയായ വിദ്യാർഥിനിയെ

എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് ബന്ധുക്കളും നാട്ടുകാരും Accident, Puthige, Angadimogar, Obituary, കാസറഗോഡ് വാര്‍ത്തകള്‍
പുത്തിഗെ: (www.kasargodvartha.com) സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി ദാരുണമായി മരിച്ചതിന്റെ സങ്കടക്കടലില്‍ അംഗഡിമൊഗര്‍ പ്രദേശം. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിന്റെ നടുക്കത്തിലാണ് നാട്. തിങ്കളാഴ്ച വൈകീട്ടോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. അംഗഡിമൊഗര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും അംഗഡിമൊഗര്‍ പര്‍ളാടത്തെ ബി എം യൂസഫ് - ഫാത്വിമത് സൈനബ് ദമ്പതികളുടെ മകളുമായ ആഇശത് മിന്‍ഹ (11) യാണ് ദുരന്തത്തിന് ഇരയായത്.
          
Accident, Puthige, Angadimogar, Obituary, Kerala News, Malayalam News, Kasaragod News, Rain, Tragedy, Student Died, Shock and sadness at student's death.

പൊന്നോമനയുടെ മരണവിവരം മാതാപിതാക്കള്‍ വൈകിയാണ് അറിഞ്ഞത്. മിന്‍ഹയുടെ മാതാവ് സൈനബിന് അസുഖമായത് കൊണ്ട് ഭാര്യയെയും കൊണ്ട് യൂസഫ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോയിരിക്കുന്ന സമയത്താണ് അപകടം നടന്നത്. മരണത്തിന്റെ ആഘാതം താങ്ങാവുന്നതിലും അപ്പുറമായതിനാല്‍ ബന്ധുക്കള്‍ ഇവരെ വേഗം വിവരം അറിയിച്ചതുമില്ല. പിന്നീട് മാതാപിതാകള്‍ പൊന്നോമനയുടെ വിയോഗം അറിഞ്ഞ് തളര്‍ന്ന് നെഞ്ച് പൊട്ടി. ഇനി എന്ത് പറഞ്ഞു ഇവരെ സമാധാനിപ്പിക്കും എന്ന് സങ്കടപ്പെടുകയാണ് ബന്ധുക്കളും നാട്ടുകാരും.
      
ALSO READ:

Accident, Puthige, Angadimogar, Obituary, Kerala News, Malayalam News, Kasaragod News, Rain, Tragedy, Student Died, Shock and sadness at student's death.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ സ്‌കൂള്‍ വിട്ട് തൊട്ടുടനെയായിരുന്നു സംഭവം. സന്തേഷത്തോടെ ബാഗും കുടയുമായി വീട്ടിലേക്ക് പോകാനായി നടവഴിയിലെ കല്‍പ്പടവുകള്‍ ഇറങ്ങുമ്പോഴാണ് ഉഗ്രശബ്ദത്തില്‍ മരം പൊട്ടിവീണത്. മറ്റ് കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ആഇശത് മിന്‍ഹയ്ക്ക് രക്ഷപ്പെടാനായില്ല. മരം വീണ് പിഞ്ചുശരീരം പിടഞ്ഞപ്പോള്‍ ഓടിയെത്തിയ അധ്യാപകര്‍ക്കും മറ്റ് കുട്ടികള്‍ക്കും ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു പോയി.
          
Accident, Puthige, Angadimogar, Obituary, Kerala News, Malayalam News, Kasaragod News, Rain, Tragedy, Student Died, Shock and sadness at student's death.

ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ച് മരം മുറിച്ചുമാറ്റി രക്ഷപ്പെടുത്തിയെങ്കിലും പിഞ്ചു ശരീരത്തില്‍ ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടിരുന്നു. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരി അംഗഡിമൊഗറിലെ മുഹമ്മദിന്റെ മകൾ റിഫാനയ്ക്ക് നിസാര പരുക്കേറ്റിരുന്നു. കുട്ടികളുടെ കളി ചിരികള്‍ കൊണ്ട് മുഖരിതമായിരുന്ന സ്‌കൂള്‍ അങ്കണം കരച്ചിലേക്കും നിലവിളിയിലേക്കും മാറിയത് വളരെ പെട്ടന്നായിരുന്നു.
        
Accident, Puthige, Angadimogar, Obituary, Kerala News, Malayalam News, Kasaragod News, Rain, Tragedy, Student Died, Shock and sadness at student's death.

പഠനത്തില്‍ മിടുക്കിയായിരുന്നു മിന്‍ഹയെന്ന് ക്ലസ് ടീചറും മറ്റ് അധ്യാപികമാരും പറഞ്ഞു. കരഞ്ഞു തളര്‍ന്ന് പ്രതികരണ ശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു ആശുപത്രിയിലെത്തിയ അധ്യാപകരും മറ്റ് കുട്ടികളും.
സ്‌കൂളിന് സമീപത്തെ അപകടാവസ്ഥയിലായ മരം മുറിച്ചുനീക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായി എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
        
Accident, Puthige, Angadimogar, Obituary, Kerala News, Malayalam News, Kasaragod News, Rain, Tragedy, Student Died, Shock and sadness at student's death.

Keywords: Accident, Puthige, Angadimogar, Obituary, Kerala News, Malayalam News, Kasaragod News, Rain, Tragedy, Student Died, Shock and sadness at student's death.
< !- START disable copy paste -->

Post a Comment