Join Whatsapp Group. Join now!
Aster MIMS 25/06/2023

Obituary | സഊദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഹൃദയസ്തംഭനമാണ് മരണകാരണം Saudi Arabia, Malayali Expatriate, Abdul Asis

റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരില്‍ ഹൗസില്‍  അബ്ദുല്‍ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിശോധനക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചുവന്നത്. 

Saudi Arabia, News, Gulf, World, Top-Headlines, Malayali Expatriate, Death, Saudi Arabia: Malayali Expatriate died.

പരേതരായ മീരാന്‍-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ശീന. ഏകമകള്‍: അസീന. മരുമകന്‍: റമീസ് റശീദ്. മൃതദേഹം ബുറൈദയില്‍ ഖബറടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബുറൈദ കെഎംസിസി രംഗത്തുണ്ട്.

 Keywords: Saudi Arabia, News, Gulf, World, Top-Headlines, Malayali Expatriate, Death, Saudi Arabia: Malayali Expatriate died.

Post a Comment