കല്ലന്‍ചിറ റോഡില്‍ കെഎല്‍ 60 ഇ 8679 നമ്പര്‍ മോടോര്‍ സൈകിളില്‍ യാത്ര ചെയ്യുന്നതിനിടെ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് അരക്കെട്ട് ഭാഗത്ത് പ്ലാസ്റ്റിക് കവറില്‍ കെട്ടിവെച്ച നിലയില്‍ പണം കണ്ടെടുത്തതെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുഴല്‍പണം വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടയാളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പരിധിയില്‍ കുഴല്‍പണ കടത്ത് സജീവമെന്ന പരാതിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടപടി കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ നാലോളം പേരെയാണ് കുഴല്‍പണം കടത്തുന്നതിനിടയില്‍ പിടികൂടിയത്.
Keywords: Malayalam News, Manjeswar News, Crime, Kerala News, Kasaragod News, Rs. 2.26 Hawala Money Seized.
< !- START disable copy paste -->