അറസ്റ്റിലായ അശ്റഫ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതിയായ ഹാരിസ് എന്നയാളുടെ വീട്ടില്‍ നിന്ന് മോഷണ വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 12ന് രാത്രിയാണ് ബദിയഡുക്ക ബോള്‍ഗട്ടിയില്‍ സ്ഥിതി ചെയ്യുന്ന കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള 'ശ്രീഗണേഷ്' എന്ന ആക്രി കടയില്‍ കവര്‍ച നടന്നത്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ചെമ്പ്, പിത്തള അടങ്ങിയ സാധനങ്ങളാണ് കവര്‍ച നടന്നതായി കടയുടമ പരാതിപ്പെട്ടത്.
കവര്‍ച ചെയ്യുന്നതിന്റെ ദൃശ്യം കടയിലെ സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സഹായകരമായത്. രണ്ട് പേര്‍ കടയ്ക്കുള്ളില്‍ നിന്ന് കവര്‍ച നടത്തുകയും മറ്റൊരാള്‍ ഓടോറിക്ഷയില്‍ കടത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ അശ്റഫിനെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Badiadka News, Malayalam News, CCTV, Kerala News, Kasaragod News, Crime, Crime News, Arrested, Robbery at scrap shop: One arrested.
< !- START disable copy paste -->