city-gold-ad-for-blogger

Arrested | നിയമസഭാ സെക്രടറിയുടെ വീട്ടില്‍ മോഷണം; വീട്ടുജോലിക്കാരി പിടിയില്‍

തിരുവനന്തപുരം: (www.kasargodvartha.com) നിയമസഭാ സെക്രടറിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ വീട്ടുജോലിക്കാരി പിടിയില്‍. കരകുളം പഞ്ചായത് പരിധിയില്‍പെട്ട സരിതയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നിയമസഭാ സെക്രടറി ബശീറിന്റെ നിയമസഭാ പരിസരത്തെ ക്വാര്‍ടേഴ്സില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.

ഒന്‍പത് പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഒരുവര്‍ഷമായി സരിത ഇവിടെ ജോലിക്കാരിയാണ്. പലതവണയായിട്ടാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ സരിത കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. 

Arrested | നിയമസഭാ സെക്രടറിയുടെ വീട്ടില്‍ മോഷണം; വീട്ടുജോലിക്കാരി പിടിയില്‍

കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോള്‍ മാല അടക്കമുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് മനസിലായതോടെ പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യ മോഷണങ്ങള്‍ വീട്ടുകാര്‍ അറിയാതെവന്നതോടെ കൂടുതല്‍ ആഭരണങ്ങള്‍ ഇവര്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

Keywords: News, Kerala, Robbery, Woman, Arrest, Arrested, Crime, Police, Robbery at House of Legislative Assembly Secretary; Woman Arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia