ലിഫ്റ്റ് കേടായിട്ടും നന്നാക്കുന്നതിന് കാലതാമസം വന്നത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലിഫ്റ്റ് കേടായതിനാലും റാംപ് സൗകര്യം ഇല്ലാത്തതിനാലും ജെനറല്‍ ആശുപത്രിയില്‍ രോഗികളെ എത്തിക്കുകയും തിരിച്ചുകൊണ്ടുപോവുകയുമൊക്കെ ചെയ്തിരുന്നത് ചുമന്നായിരുന്നു. സ്ട്രചറില്‍ കൊണ്ടു പോകേണ്ട രോഗികളെ കോണിപ്പടിയിലൂടെ കൊണ്ടുപോകേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ആറാം നിലയില്‍ നിന്ന് മൃതദേഹം ചുമന്ന് താഴെ ഇറക്കിയതും വലിയ ചര്‍ചയായിരുന്നു.
ചെറിയ ലിഫ്റ്റ് മാത്രമായിരുന്നു രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആശ്രയം. ഇതിന് വേണ്ടി പ്രത്യേകം ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. എറണാകുളത്തെ ഇന്‍ഫ്രാ എലവേറ്റേഴ്‌സ് എന്ന കംപനിയാണ് ലിഫ്റ്റിന്റെ അറ്റകുറ്റപണി നടത്തിയത്. ഇതിന് വേണ്ടി ആശുപത്രിയുടെ എച് എം സി തുകയില്‍ നിന്നും 14 ലക്ഷം രുപ അനുവദിച്ചിരുന്നു.
പുതുതായി സ്ഥാപിച്ച ലിഫ്റ്റ് പോലെ മനോഹരമായ രീതിയില്‍ ലിഫ്റ്റിന്റെ നവീകരണം പൂര്‍ത്തിയാക്കിയ ഇന്‍ഫ്ര എലവേറ്റേഴ്‌സ് കംപനിയെ എംഎല്‍എ അഭിനന്ദിച്ചു. സഹകരിച്ച നഗരസഭ, ആശുപത്രി അധികൃതര്‍ക്ക് നന്ദിയും അറിയിച്ചു. ചടങ്ങില്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്മാരായ ഖാലിദ് പച്ചക്കാട്, അബ്ബാസ് ബീഗം, ആശുപത്രി സൂപ്രണ്ടന്റ് ഡോ. ജമാല്‍ അഹ്മദ് എന്നിവര്‍ സംബന്ധിച്ചു.
Keywords: General Hospital Kasaragod, Malayalam News, NA Nellikkunnu, Kerala News, Kasaragod News, Renovated lift inaugurated at Kasaragod General Hospital.
< !- START disable copy paste -->